നെടുമ്പാശ്ശേരി:- സോളാർ കമീഷൻ റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം നൽകാനാവില്ലെന്ന സംസ്ഥാന സർക്കാർ നിലപാട് ശരിയല്ലെന്നും മുൻമുഖ്യമന്ത്രിക്കെന്നല്ല ആവശ്യപ്പെടുന്ന ഏതൊരു പൗരനും ഇത് നൽകേണ്ടതാണെന്നും രാജ്യസഭ െഡപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ 'മാധ്യമ'ത്തോട് പറഞ്ഞു. അറിയാനുള്ള അവകാശത്തിെൻറ പട്ടികയിൽ കമീഷൻ ഓഫ് എൻക്വയറീസ് ആക്ടും ഉൾപ്പെടുന്നുണ്ട്. നിയമസഭയിൽ നടപടി റിപ്പോർട്ട് സഹിതം ഇത് െവക്കണമെന്നേ പറയുന്നുള്ളൂ. നിയമസഭയിൽ െവക്കുന്നതിനുമുമ്പ് ചില വിവരങ്ങൾ പുറത്തായ സാഹചര്യത്തിൽ സഭയുടെ പ്രിവിലേജായി കണക്കാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.