ആകർഷകമായ ഓഫറുകളുമായി ബി.എസ്​.എൻ.എൽ

കൊച്ചി: പ്രീപെയ്ഡ് മൊബൈലിൽ ഒട്ടേറെ ആനുകൂല്യങ്ങളുമായി ബി.എസ്.എൻ.എൽ കേരളത്തിൽ പുതിയ പ്ലാൻ അവതരിപ്പിക്കുന്നു. ഈ മാസം 20ന് നിലവിൽ വരുന്ന 446 രൂപയുടെ കേരള പ്ലാനിന് 180 ദിവസമാണ് കാലാവധി. ദിവസേന ഒരു ജിബി ഡാറ്റ ഉപയോഗവും ഇന്ത്യയിലെ ഏത് നെറ്റ്വർക്കിലേക്കും പരിധിയില്ലാത്ത കോളുകളും 84 ദിവസത്തേക്ക് സൗജന്യമായിരിക്കും. 500, 1100, 2000, 2200, 2500, 3000 ടോപ് അപ് വൗച്ചറുകൾക്ക് പൂർണ സംസാരസമയം. നിലവിലെ വരിക്കാർക്കും മറ്റ് സേവനദാതാക്കളിൽനിന്ന് പോർട്ട് ചെയ്യുന്നവർക്കും പ്ലാൻ ലഭ്യമാകും. ദീപാവലിയോടനുബന്ധിച്ച് ഈ മാസം 21 വരെ 290, 390, 590 ടോപ് അപ് വൗച്ചറുകൾക്ക് യഥാക്രമം 435, 585, 885 മൂല്യമുള്ള സംസാരസമയം ലഭിക്കുമെന്ന് ബി.എസ്.എൻ.എൽ എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ ജി. മുരളീധരൻ അറിയിച്ചു. ചായ് കേരള നഴ്സുമാരുടെ ശമ്പളം വർധിപ്പിച്ചു കൊച്ചി: കേരളത്തിലെ കത്തോലിക്ക ആശുപത്രികളിൽ നഴ്സുമാരുടെ ശമ്പളവർധന നടപ്പാക്കിയെന്ന് കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ഘടകം (ചായ് കേരള) പ്രസിഡൻറ് ഫാ. തോമസ് വൈക്കത്തുപറമ്പിൽ, കെ.സി.ബി.സി ഹെൽത്ത് കമീഷൻ സെക്രട്ടറിയും ചായ് എക്സി. ഡയറക്ടറുമായ ഫാ. സൈമൺ പള്ളിപ്പേട്ട എന്നിവർ അറിയിച്ചു. ചായ് കേരളക്ക് കീഴിൽ 300 കിടക്കകളിലധികമുള്ള എല്ലാ ആശുപത്രികളിലും പുതുക്കിയ ശമ്പളനിരക്ക് നടപ്പാക്കിയിട്ടുണ്ട്. ഏതാനും ആശുപത്രികളിൽ 100 ശതമാനത്തോളം വർധനയുണ്ടായി. 101 മുതൽ 300 വരെ കിടക്കകളുള്ള ആശുപത്രികളിൽ അടിസ്ഥാന ശമ്പളത്തി​െൻറ 30 ശതമാനം വർധന നടപ്പാക്കി. 51 മുതൽ 100 വരെ കിടക്കകളുള്ള ആശുപത്രികളിൽ കെ.സി.ബി.സി നിർദേശപ്രകാരം അടിസ്ഥാന ശമ്പളത്തി​െൻറ 20 ശതമാനം വർധിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.