െകാച്ചി: ഡ്രൈവർമാരുടെ ലൈസൻസ് നിയമവിരുദ്ധമായി സസ്പെൻഡ് ചെയ്യുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്യുന്ന മോേട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് 19ന് ജില്ലയിലെ ടോറസ്, ടിപ്പർ ലോറികൾ സൂചന പണിമുടക്ക് നടത്തുമെന്ന് കേരള ടോറസ്, ടിപ്പർ അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറുടെ ഒാഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും. മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായസമിതി സംസ്ഥാന ട്രഷറർ ബിന്നി ഇമ്മട്ടി മുഖ്യാതിഥിയാകും. സംസ്ഥാന പ്രസിഡൻറ് എൻ.ഡി. ജോസഫ് അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് എൻ.ഡി. ജോസഫ്, സി.എ. നൗഷാദ്, കെ.എസ്. നിസാമുദ്ദീൻ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.