പറവൂർ: നിർമാണം പൂർത്തിയായിട്ടും വർഷങ്ങളായി അടച്ചിട്ട വെടിമറയിലെ ശ്മശാനം തുറക്കുക, താമരവളവിലെ സെൻറ് ജോസഫ് കൊത്തലങ്കോപള്ളിക്ക് സെമിത്തേരി അനുവദിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പിന് ബി.ജെ.പി മണ്ഡലം കമ്മിറ്റി നിവേദനം നൽകി . നഗരസഭ കൗൺസിലർ സ്വപ്ന സുരേഷ്, എസ്. ജയകൃഷ്ണൻ, സോമൻ ആലപ്പാട്ട്, ടി.ജി. വിജയൻ, അനിൽ ചിറവക്കാട്, രഞ്ചിത്ത് മോഹൻ എന്നിവരാണ് നിവേദനം നൽകിയത്. ഫോട്ടോ : വെടിമറയിലെ ശ്മശാനം തുറക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ചെയർമാൻ രമേഷ് ഡി. കുറുപ്പിന് നിവേദനം നൽകുന്നു കുടുംബ കൂട്ടായ്മ ഇന്ന് പറവൂർ: കെടാമംഗലം തലക്കാട്ട് കുടുംബാംഗങ്ങളുടെ സംഗമം ബുധനാഴ്ച വൈകുന്നേരം നാലിന് തലക്കാട്ട് അബ്ദുൾ റഹിമാെൻറ വസതിയിൽ ചേരുമെന്ന് കൺവീനർ ടി.ബി. നസീർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.