നെട്ടൂർ: ദ്വീപ് നിവാസികളുടെ ദീർഘനാളത്തെ ആവശ്യമായ പാലവും റോഡും യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 10ന് നടത്തും. മരട് നഗരസഭയിലെ 22ാം ഡിവിഷനിൽെപട്ട 46 കുടുംബങ്ങൾ സമരത്തിൽ പെങ്കടുക്കും. ജനകീയസമിതി നേതൃത്വത്തിലാണ് സമരം നടത്തുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി വരെയുള്ളവർക്ക് നിരവധി നിവേദനങ്ങളും പരാതികളും നൽകിയെങ്കിലും നടപടികളില്ലാത്തതുമൂലമാണ് സമരത്തിലേക്ക് നീങ്ങിയതെന്ന് ജനകീയ സമിതി നേതാക്കളായ എ.കെ. ഗോപി, കെ.ബി. ബാബു എന്നിവർ പറഞ്ഞു. നിൽപ് സമരം മുൻ എം.പിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.