നെടുമ്പാശ്ശേരി: സമയം വൈകീട്ട് മൂന്ന്. വിമാനത്താവളത്തിലേക്ക് തോക്കുമായി അർധസൈനികരും െപാലീസും പായുന്നത് കണ്ട് യാത്രക്കാർ ഭയന്നു. വിമാനത്താവളത്തിൽ സുരക്ഷ സൈനികരെ വെട്ടിച്ച് ഏതാനും ഭീകരർ കടന്നിട്ടുണ്ടെന്നും ഇവരെ പുറത്തുചാടിക്കാൻ എൻ.എസ്.ജി വരെ എത്തിയെന്നുമുള്ള കിംവദന്തിയും ഇതിനിടെ പരന്നു. ഏതാനും മിനിറ്റുകൾക്കുള്ളിൽ ഓപറേഷൻ അവസാനിച്ചപ്പോൾ മാത്രമാണ് അത് മോക്ഡ്രിൽ ആണെന്ന് മനസ്സിലായത്. വിമാനത്താവളത്തിനുനേരെ ഭീകരാക്രമണമുണ്ടായാൽ ഏതുവിധത്തിൽ നേരിടണമെന്നത് സംബന്ധിച്ച് വിമാനത്താവളത്തിലെ വിവിധ ഏജൻസികൾ ചേർന്നാണ് നടത്തിയ മോക്ഡ്രിൽ നടത്തിയത്. വൈകീട്ട് മൂന്നുമുതൽ നാലുവരെയായിരുന്നു മോക്ഡ്രിൽ. എയർപോർട്ടിലെ പാർക്കിങ് ഏരിയയിൽ പ്രവേശിക്കുന്ന ഭീകരരെ കീഴ്പ്പെടുത്തുന്നതായിരുന്നു മോക്ഡ്രിൽ. ജില്ല പൊലീസ് മേധാവി എ.വി. ജോർജ്, റൂറൽ ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രൻ, സ്പെഷൽബ്രാഞ്ച് ഡിവൈ.എസ്.പി വി.ജി. രവീന്ദ്രൻ, നെടുമ്പാശ്ശേരി സി.ഐ പി.എം. ബൈജു തുടങ്ങിയവർ നേതൃത്വം നൽകി. തണ്ടർബോൾട്ട് സേനയിെലയും റേഞ്ച് ഐ.ജിയുടെ കീഴിലെ ആർ.ആർ.എഫിെലയും സി.ഐ.എസ്.എഫിെലയും അംഗങ്ങൾ മോക്ഡ്രില്ലിൽ പങ്കാളികളായി. ചിത്ര വിവരണം- നെടുമ്പാശ്ശേരിയിലെ മോക്ഡ്രിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.