നവോത്ഥാന മൂല്യങ്ങൾക്ക്​ ശക്​തിപകർന്ന്​ സംഘ്​പരിവാർ രാഷ്​ട്രീയത്തെ ചെറുക്കണം ^വെൽഫെയർ പാർട്ടി

നവോത്ഥാന മൂല്യങ്ങൾക്ക് ശക്തിപകർന്ന് സംഘ്പരിവാർ രാഷ്ട്രീയത്തെ ചെറുക്കണം -വെൽഫെയർ പാർട്ടി കൊച്ചി: അയ്യങ്കാളി, ശ്രീനാരായണ ഗുരു, സഹോദരൻ അയ്യപ്പൻ എന്നിവർ പകർന്നുനൽകിയ നവോത്ഥാന മൂല്യങ്ങളാണ് കേരളത്തിൽ സംഘ്പരിവാറി​െൻറ വംശീയ രാഷ്ട്രീയം വിജയിക്കാത്തതിന് കാരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കെ.എ. ഷഫീഖ്. അവരുടെ സംഭാവനകൾ കരുത്തോടെ നിലനിർത്തി മുന്നോട്ടുപോവുകയാണ് കാലഘട്ടത്തി​െൻറ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് സമദ് നെടുമ്പാശ്ശേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജ്യോതിവാസ് പറവൂർ, സെക്രട്ടറി മുസ്തഫ പള്ളുരുത്തി, വൈസ് പ്രസിഡൻറുമാരായ പി.യു. അസൂറ, സോമൻ ജി. വെൺപുഴശ്ശേരി, ജോ. സെക്രട്ടറിമാരായ ശംസുദ്ദീൻ എടയാർ, കെ.എച്ച്. സദഖത്ത്, എ. ആബിദ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.