ആലപ്പുഴ: യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താലിൽ അകപ്പെട്ട യാത്രക്കാർക്ക് തുണയായത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് വാങ്ങിയ മിനി ബസ്. ഹരിപ്പാെട്ട സ്റ്റുഡൻറ് പൊലീസ് കാഡറ്റിെൻറ പ്രവർത്തനങ്ങൾക്കായി നൽകിയ ബസാണിത്. രാവിലെ മുതൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്ന് നഗരത്തിലേക്ക് പുറപ്പെട്ട എസ്.പി.സി വാഹനത്തിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചും യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്തെല്ലാം നിർത്തിക്കൊടുക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. നിരവധി തവണ സർവിസ് നടത്തിയ വാഹനത്തിൽ നൂറുകണക്കിനാളുകളാണ് ഹർത്താലിെൻറ ബുദ്ധിമുട്ടുകളൊന്നുമറിയാതെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേർന്നത്. BT4 -രമേശ് ചെന്നിത്തലയുടെ എം.എൽ.എ ഫണ്ടിൽനിന്ന് വാങ്ങിയ സ്റ്റുഡൻറ് പൊലീസ് കാഡറ്റിെൻറ മിനിബസിൽ ഹർത്താൽ ദിനത്തിൽ യാത്രക്കാരെ കൊണ്ടുപോകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.