ആലപ്പുഴ: മത്സ്യബന്ധനം ഉപജീവനമാക്കിയിരുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്ത് 16ാം വാർഡിൽ കാട്ടൂർ അരശൻ കടവിൽ പത്രോസിെൻറ ഭാര്യ ലൂസി റാണിയുടെ ജീവിതം ഇന്ന് ദുരിതക്കടലാണ്. മാറാരോഗികളായ നാലുമക്കളിൽ രണ്ടുപേർ മരണത്തിന് കീഴടങ്ങി. ജീവിച്ചിരിക്കുന്ന മക്കളായ ഇമ്മാനുവൽ ക്രിസ്റ്റിയും (17) ഏയ്ഞ്ചൽ മറിയയും (10) മാനസിക, ശാരീരിക അവശതയുള്ളവരാണ്. മക്കെള പരിചരിക്കാനും ചികിത്സക്കും ആവശ്യമായ പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനിെട നാലുവർഷം മുമ്പ് പത്രോസിനെ പക്ഷാഘാതം തളർത്തി. കിടപ്പിലായ ഇദ്ദേഹത്തിന് ദീർഘകാല ചികിത്സക്ക് ശേഷം എഴുന്നേറ്റിരിക്കാമെന്നായിട്ടുണ്ട്. കുട്ടികളോടൊപ്പം ഭർത്താവിെനയും പരിചരിക്കാൻ നിർബന്ധിതയായ ലൂസി റാണിയാകെട്ട ഒരു ജോലിക്കും പോകാൻ കഴിയാത്ത അവസ്ഥയിലാണ്. മറ്റ് വരുമാനമൊന്നുമില്ലാതെ ബുദ്ധിമുട്ടുന്ന കുടുംബത്തിന് അടുത്ത ബന്ധുക്കളും അയൽക്കാരും നൽകിവന്ന സഹായം മാത്രമാണ് ആശ്രയം. സ്പെഷൽ സ്കൂളിൽ പോകുന്ന ഇമ്മാനുവൽ ക്രിസ്റ്റിക്ക് അടുത്ത നാളിൽ അപ്പൻറിസൈറ്റിസിന് ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. കിടപ്പ് രോഗിയായ ഏയ്ഞ്ചലിനും തുടർചികിത്സയും മരുന്നുകളും ആവശ്യമാണ്. ബംഗളൂരുവിലെ റീകൂപ്പ് ആശുപത്രിയിൽ ലക്ഷങ്ങൾ ചെലവ് വരുന്ന ശസ്ത്രക്രിയക്ക് വിധേയമാക്കിയാൽ ഏയ്ഞ്ചലിന് നടക്കാനാകും. എത്രയും വേഗം ഒാപറേഷൻ നടത്തുന്നതാണ് നല്ലതാണെന്നാണ് കുട്ടിയെ കൊച്ചിയിലെ ആശുപത്രിയുടെ ക്ലിനിക്കിൽ കഴിഞ്ഞ ആഗസ്റ്റിൽ പരിശോധിച്ച ഒാർത്തോപീഡിക് സർജൻ ഡോ. ദീപക് ശരൺ പറയുന്നത്. ഇതിനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ലൂസി റാണി. വാർഡ് മെംബർ കെ.എ. സോഫിയ മുൻകൈയെടുത്ത് സഹായം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങക്ക് തുടക്കമിട്ടുണ്ട്. ഇതിനായി ഏയ്ഞ്ചൽ മേരിയുടെ പേരിൽ എസ്.ബി.െഎ പാതിരപ്പള്ളി ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നു. െഎ.എഫ്.എസ് കോഡ്: എസ്.ബി.െഎ.എൻ 0070317. അക്കൗണ്ട് നമ്പർ: 57035243511. ഫോൺ: 9142424511.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.