അമ്മ ജനിച്ച വീട്​ കണ്ട്​ മനം നിറഞ്ഞ് പെന്നിറ്റ്

മട്ടാഞ്ചേരി: ഇസ്രായേലിൽനിന്ന് ഭർത്താവിനും മക്കൾക്കുമൊപ്പം കൊച്ചിയിലേക്ക് വരുേമ്പാൾ പെന്നിറ്റ് അമറേലിന് ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. അമ്മ ജനിച്ചുവളർന്ന വീട് കാണണം. വർഷങ്ങളായുള്ള ആഗ്രഹം സഫലമായതി​െൻറ ചാരിതാർഥ്യവുമായാണ് പെന്നിറ്റ് മക്കളുടെ കൈപിടിച്ച് മടങ്ങിയത്. മട്ടാഞ്ചേരി ജ്യൂ ടൗൺ എ.ബി സേലം റോഡിൽ താമസിച്ചിരുന്ന ജൂത കുടുംബാംഗമായ ഇസ്തനുവി​െൻറ മകളാണ് പെന്നിറ്റ് അമറേൽ. 1949ൽ ഇസ്തനു കുടുംബം ഇസ്രായേലിലേക്ക് കുടിയേറി. കൊച്ചിയെക്കുറിച്ച് അമ്മയിൽനിന്ന് പെന്നിറ്റ് ഒരുപാട് കേട്ടു. അമ്മ ജനിച്ചുവളർന്ന നാടും വീടും കാണണമെന്ന ആഗ്രഹം അടക്കിവെക്കാനായില്ല. ഇസ്രായേലിൽ അധ്യാപികയായ പെന്നിറ്റ് ബിസിനസുകാരനായ ഭർത്താവ് ജോസഫ് അമറേലും ഐ.ടി ജീവനക്കാരനായ മകൻ ഇഡോമീൻ അമറേൽ, മകൾ നോവ എന്നിവരുമൊത്താണ് കൊച്ചിയിലെത്തിയത്. മുംബൈ വഴി കൊച്ചിയിലെത്തിയ കുടുംബം മൂന്നുദിവസം െചലവഴിച്ചു. മട്ടാഞ്ചേരിയിലെ ജൂത ഭവനങ്ങളെക്കുറിച്ചും പഴയകാല ബന്ധങ്ങളെക്കുറിച്ചുമെല്ലാം വിശദമായി ചോദിച്ചറിഞ്ഞു. സിനഗോഗിലെ ജൂത നവവത്സരാഘോഷത്തിലും പങ്കെടുത്തു. ഈ കുടുംബം കൂടി എത്തിയതോടെയാണ് നവവത്സര ചടങ്ങുകളുടെ പ്രാർഥനക്ക് അംഗസംഖ്യ തികഞ്ഞത്. അഞ്ച് യഹൂദർ മാത്രമാണ് നിലവിൽ കൊച്ചിയിലുള്ളത്. പ്രാർഥനക്ക് മുതിർന്ന 10 പേരെങ്കിലും വേണമെന്നാണ് കണക്ക്. പെന്നിറ്റ് കുടുംബത്തെ കൂടാതെ രണ്ടുപേർകൂടി കൊച്ചിയിലെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.