വ്യാപാരിയെ രണ്ടുവട്ടം കടക്കുള്ളിൽ പൂട്ടിയിട്ടു

ആലപ്പുഴ: ഹർത്താൽ അനുകൂലികൾ പലചരക്ക് വ്യാപാരിയെ രണ്ടുതവണ കടക്കുള്ളിൽ പൂട്ടിയിട്ടു. ആലപ്പുഴ ഡച്ച് സ്ക്വയറിന് സമീപത്തെ എ.എം.എ സ്റ്റോഴ്സ് ഉടമ റഫീഖിനാണ് ദുരനുഭവം ഉണ്ടായത്. അരമണിക്കൂറോളം കടക്കുള്ളിൽ കഴിഞ്ഞ റഫീഖിനെ നാട്ടുകാരും സുഹൃത്തുക്കളും പൊലീസും ചേർന്നാണ് രക്ഷിച്ചത്. രാവിലെ കടതുറന്ന റഫീഖ് പത്രം വായിച്ച് കൊണ്ടിരിെക്ക പതിനഞ്ചോളം വരുന്ന സമരാനുകൂലികൾ കടന്നുവന്ന് കടയുടെ ഷട്ടർ താഴ്ത്തി. കടക്കുള്ളിൽ പെട്ട റഫീഖ് സഹായത്തിനായി സുഹൃത്തുക്കളെ മൊബൈൽ ഫോണിൽ വിളിച്ചു. ഇവരെത്തി റഫീഖിനെ മോചിപ്പിച്ചു. പിന്നീട് കട തുറന്നെങ്കിലും വീണ്ടും രണ്ടുപേരെത്തി ഷട്ടറിട്ടു. ആദ്യസംഭവത്തി​െൻറ ഞെട്ടൽ മാറുന്നതിന് മുമ്പായിരുന്നു രണ്ടാമത്തെ സംഭവം. കടക്കുള്ളിൽ പെട്ടുപോയ റഫീഖ് രക്ഷക്കായി നോർത്ത് പൊലീസിനെ വിളിച്ചു. ഇവർ സ്ഥലത്തെത്തി ഷട്ടർ തുറന്ന് രക്ഷപ്പെടുത്തി. രണ്ടുതവണ ഹർത്താൽ അനുകൂലികൾ കടക്കുള്ളിൽ പൂട്ടിയതോടെ കടയടച്ച് ഇദ്ദേഹം വീട്ടിലേക്ക് തിരിച്ചു. തന്നെ കടയിലിട്ട് പൂട്ടിയവരെ കണ്ടാൽ അറിയാമെന്നും ഇവർക്കെതിരെ പൊലീസിൽ പരാതി നൽകിെയന്നും റഫീഖ് പറഞ്ഞു. സംഭവത്തിൽ വ്യാപാരി വ്യവസായി സമിതി ജില്ല ഘടകം പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഏരിയ പ്രസിഡൻറ് ജോപ്പൻ, സെക്രട്ടറി ജയിംസ് എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.