മലങ്കരസഭയിലെ ഐക്യം കാലഘട്ടത്തിെൻറ ആവശ്യം -ഓർത്തഡോക്സ് സഭ ഭദ്രാസനാധിപൻ കോലഞ്ചേരി: മലങ്കരസഭ ഐക്യം കാലഘട്ടത്തിെൻറ ആവശ്യമാണെന്ന് ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത. 'മലങ്കരസഭയിലെ പുനരേകീകരണം; സാധ്യതകളും വെല്ലുവിളികളും' വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധി സഭകളുടെ പുനരേകീകരണത്തിന് നല്ല അവസരമാണ്. നിയമനടപടികൊണ്ടുമാത്രം സഭയിൽ സമാധാനമുണ്ടാക്കാൻ കഴിയില്ല. പരസ്പര വിശ്വാസത്തോടെ തുറന്ന സമീപനവും ചർച്ചകളും ഉണ്ടാകണം. ഇക്കാര്യത്തിൽ പൊതു സമൂഹത്തിെൻറയും സർക്കാറിെൻറയും ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന അടിസ്ഥാനമാക്കി പ്രശ്നപരിഹാരത്തിന് ഓർത്തഡോക്സ് സഭ വിട്ടുവീഴ്ചക്ക് തയാറാകുമെന്നാണ് തെൻറ പ്രതീക്ഷയെന്ന് അധ്യക്ഷത വഹിച്ച കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. സഭ തർക്കം പൊതുസമൂഹത്തിനും സർക്കാറിനും തലവേദനയാകുന്ന സാഹചര്യം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇഞ്ചക്കാട്ട് ജോർജ് കോർ എപ്പിസ്കോപ്പ, പ്രഫ. ടൈറ്റസ് വർക്കി, ജോസഫ് ജോൺ, ഡോ.കെ.എം. ജോർജ്, സാബു തൊഴൂപ്പാടൻ, പോൾ വർഗീസ്, ഫാ. എബ്രഹാം കാരമേൽ, ജോൺ സഖറിയ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.