മട്ടാഞ്ചേരി: കരുവേലിപ്പടി ടാഗോര്‍ ബാലവേദിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ചു. പായസം, ഫില്‍ ഇന്‍ ദി ബ്ലാങ്ക്സ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ശേഷം നടത്തിയ ചര്‍ച്ചക്ക് കെ. അജിത നേതൃത്വം നല്‍കി. എം.ആര്‍. ശശി ഇന്ത്യന്‍ സിനിമ ചരിത്രത്തെക്കുറിച്ച് ക്ലാസെടുത്തു. ദേവിക വിപിന്‍കുമാര്‍, ക്രിസ് രാജ്, അബ്ദുൽ റഉൗഫ്, സി.എസ്. ജോസഫ് എന്നിവര്‍ സംസാരിച്ചു. വീട്ടുവളപ്പില്‍നിന്ന് ഉടുമ്പിനെ പിടികൂടി മട്ടാഞ്ചേരി: വീട്ടുവളപ്പില്‍നിന്ന് ഉടുമ്പിനെ പിടികൂടി. ഫോര്‍ട്ട്കൊച്ചി ആസ്പിന്‍ വാള്‍ ജങ്ഷനില്‍ പൂവത്ത് ഷബീറിെൻറ വീട്ടില്‍നിന്നാണ് ഏഴുകിലോ വരുന്ന ഉടുമ്പിനെ പിടികൂടിയത്. രണ്ടുദിവസമായി ഉടുമ്പിനെ വീട്ടുവളപ്പിൽ കണ്ടിരുന്നു. എന്നാൽ, ആളനക്കം കേള്‍ക്കുമ്പോള്‍ മറയും. ഇതേ തുടർന്ന് ഉടുമ്പ് പോയ ഭാഗത്ത് വീട്ടുടമ വെച്ച വലയിൽ കുടുങ്ങുകയായിരുന്നു. ഫോര്‍ട്ട്കൊച്ചി കടപ്പുറത്തും ഉടുമ്പിനെ കണ്ടിരുന്നു. ഇവിടെ നിന്നാണ് ഇത് ഷബീറിെൻറ വീട്ടിലെത്തിയതെന്നാണ് സംശയം. ഉടുമ്പിനെ വീട്ടുവളപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.