മൊയ്തീൻ നൈനക്ക്​ ജന്മനാടിെൻറ ആദരം

ആലങ്ങാട്: ഐ.ആർ.എസ് ലഭിച്ച അന്താരാഷ്ട്ര വോളിബാൾ താരം . മൊയ്തീൻ നൈന കളി തുടങ്ങിയ ബിസ്മി വോളി ക്ലബാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തിന് മുന്നോടിയായി താന്നിപ്പാടത്തുനിന്ന് ഘോഷയാത്ര നടന്നു. മാഞ്ഞാലി സഹകരണ ബാങ്ക് അങ്കണത്തിൽ നടന്ന സ്വീകരണ സമ്മേളനം വി.ഡി സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജു അധ്യക്ഷത വഹിച്ചു. മൊയ്തീൻ നൈനയെ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ആദരിച്ചു. കായികാധ്യാപകരായ ബാലൻ മാസ്റ്റർ, ലാൽ ശങ്കർ ലാൽ എന്നിവരെയും നാട്ടിലെ മറ്റ് കലാ കായികപ്രതിഭകളെ മുൻ എം.എൽ.എ പി. രാജു, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡൻറ് എ.എം. ഇസ്മായിൽ എന്നിവർ ആദരിച്ചു. കേരള വോളിബാൾ പ്ലയേഴ്സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി കിഷോർ കുമാർ മുഖ്യ പ്രഭാഷണം നടത്തി. ഫാ. ജോയ് ചക്കിയത്ത്, കാസിം അഹ്സനി, സ്വാമി ഗുരുപ്രസാദ്, ഉമൈബ യൂസഫ്, എ.എം. അലി, അബൂബക്കർ മാസ്റ്റർ, ടി.എ നവാസ്, കെ.കെ. സുബ്രഹ്മണ്യൻ, എം.എം. റഷീദ്, ദേശീയ വോളിബാൾ താരം അനിൽ, സാജിത നിസാർ, വിജയലക്ഷ്മി വിൽസൻ, സേവ്യർ ലൂയിസ്, എ.ബി. അബ്‌ദുൽ ഖാദർ, ടി.കെ. അശോകൻ, നെബിൽ മുഹമ്മദ്, ടി.ആർ. ബിന്നി, കെ.കെ. അബ്‌ദുറഹ്മാൻ, സിയാദ്, എം.കെ. ജമാലുദ്ദീൻ, മുഹമ്മദ് സഗീർ, സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. തുടർന്ന് അഖില കേരള വടംവലി മത്സരം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.