വൈപ്പിനില്‍ ഹര്‍ത്താല്‍ പൂര്‍ണം

വൈപ്പിന്‍: യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വൈപ്പിനില്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു. ഏതാനും കെ.എസ്.ആര്‍.ടി.സി ബസുകളും ഇരുചക്ര വാഹനങ്ങളും ഒഴികെ മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. വ്യാപാര സ്ഥാപനങ്ങൾ തുറന്നില്ല. മുനമ്പം ഫിഷിങ് ഹാര്‍ബര്‍ പ്രവര്‍ത്തിച്ചില്ല. മുനമ്പം ഫെറി, വൈപ്പിന്‍-ഫോര്‍ട്ട്കൊച്ചി ജങ്കാര്‍, ഫെറി എന്നിവ സർവിസ് നടത്തിയില്ല. ചെറായി ബീച്ചിലെ ബാര്‍ ഹര്‍ത്താലനുകൂലികള്‍ പ്രകടനത്തിനിടെ അടപ്പിച്ചു. മറ്റ് അനിഷ്ട സംഭവങ്ങളില്ല. യു.ഡി.എഫ് പ്രവര്‍ത്തകര്‍ വൈപ്പിന്‍കരയിലെ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടത്തി. പള്ളിപ്പുറം നോര്‍ത്, സൗത്, കുഴുപ്പിള്ളി, എടവനക്കാട് മണ്ഡലം കമ്മിറ്റികള്‍ പ്രകടനം നടത്തി. ചെറായി, പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കല്‍, എളങ്കുന്നപ്പുഴ പ്രദേശങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തി. എടവനക്കാട് അണിയലില്‍നിന്ന് ആരംഭിച്ച പ്രകടനം കുഴുപ്പിള്ളിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ടി.എ. ജോസഫ്, കെ.എ. ജോയ്, മുല്ലക്കര സക്കരിയ, വി.എ.എം. സഗീര്‍, കെ.കെ. ഇസ്ഹാഖ്, ഇ.കെ. അഷ്റഫ്, വി.കെ. ഇക്ബാല്‍, സി.സി. സാംബശിവന്‍, എ.കെ. സരസന്‍ എന്നിവര്‍ സംസാരിച്ചു. നായരമ്പലത്ത് ഗതാഗത തടസ്സം ഉണ്ടാക്കിയതിന് കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരെ കേസെടുത്തതായി ഞാറക്കല്‍ പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.