കൊച്ചി: ഇന്ധനവില വര്‍ധനക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ട്രാവല്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (ടി.ഒ.എ.കെ) ഭാരവാഹികൾ അറിയിച്ചു. റോഡപകടങ്ങൾ കുറക്കാൻ ആവശ്യമായ ഉയരത്തില്‍ മീഡിയനുകള്‍ ശാസ്ത്രീയമായി നിര്‍മിക്കണമെന്നും കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറായി എം.എസ്. അനില്‍കുമാറിനെയും സെക്രട്ടറിയായി വി.സി. വര്‍ഗീസിനെയും ട്രഷററായി ബാജി ജോസഫിനെയും രക്ഷാധികാരിയായി സി.പി. അജിത്കുമാറിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.