വടുതല റയിൽവേ മേൽപാലം: നിർമാണ നടപടിക്ക് തുടക്കം

കൊച്ചി: വടുതലയിൽ റയിൽവേ മേൽപാലം നിർമിക്കാൻ നടപടി ആരംഭിച്ചതായി ഹൈബി ഈഡൻ എം.എൽ.എ അറിയിച്ചു. 2016-17 ബജറ്റിൽ മേൽപാലം നിർമാണത്തിന് 35 കോടി അനുവദിച്ചിരുന്നു. തുടർന്ന് കിറ്റ്കോ 47.5 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചു. അതി​െൻറ അടിസ്ഥാനത്തിലുള്ള തുകയാണ് കിഫ്ബി ബോർഡ് അനുവദിച്ചത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മ​െൻറ് കോർപറേഷൻ ഓഫ് കേരളയാണ് (ആർ.ബി.ഡി.സി.കെ) പദ്ധതിയുടെ നിർവഹണ ഏജൻസിയെന്നും എം.എൽ.എ അറിയിച്ചു. തയാറാക്കിയ ഡിസൈൻ അനുസരിച്ച് സ്ഥലം ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് ആർ.ബി.ഡി.സി.കെ കത്ത് നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാറി​െൻറ പുതിയ ഭൂമിയേറ്റെടുക്കൽ നയം അനുസരിച്ച് സാമൂഹിക ആഘാത പഠനം നടത്തേണ്ടതുണ്ട്. പാലം നിർമാണത്തിന് ഏറ്റെടുത്ത സ്ഥലത്ത് അടുത്തദിവസം അതിർത്തി കല്ലുകൾ സ്ഥാപിക്കുമെന്നും ഹൈബി ഈഡൻ അറിയിച്ചു. ഇന്നത്തെ പരിപാടി വെണ്ണല എൻജിനീയേഴ്സ് ക്ലബ്: 2017ലെ എൻജിനീയേഴ്സ് ചോയ്സ് പുരസ്കാര വിതരണം, ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ -വൈകു. 7.00 ഹോസ്പിറ്റൽ ജങ്ഷനിൽ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ കൊച്ചി: പാർക്ക് അവന്യൂ റോഡിൽ സുഭാഷ് പാർക്കിന് മുൻവശം ഹോസ്പിറ്റൽ ജങ്ഷനിൽ ഇലക്ട്രോണിക് ട്രാഫിക് സിഗ്നൽ സംവിധാനം ജില്ല പൊലീസ് മേധാവി എം.പി. ദിനേശ് ഉദ്ഘാടനം ചെയ്തു. സിറ്റി ട്രാഫിക് വെസ്റ്റ് അസി. കമീഷണർ എം.എം. നസീർ, ട്രാഫിക് വെസ്റ്റ് ഇൻസ്പെക്ടർ വി. വിമൽ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.