ആലുവ: തുരുത്തുമ്മൽ വീളി ക്ഷേത്രത്തിലെ അവിട്ടദർശന ഉത്സവത്തിനുള്ള ആഘോഷ കമ്മിറ്റി രൂപവത്കരിച്ചു. ജനുവരി 19നാണ് അവിട്ട ദർശനം. ഭാരവാഹികൾ: എം.ബി. സുദർശന കുമാർ (ജന. കൺ), മോഹന്‍ദാസ് പറയത്ത് (രക്ഷാധികാരി), കെ.വി. പ്രതീപ് കുമാര്‍ (ചെയർ), ഒ.ബി. സുദർശൻ (അവിട്ട ദർശന സംയോജകൻ), ദിലീപ് പുള്ളൂരകത്തൂട്ട് (ഫിനാൻസ്), രൂപേഷ് പൊയ്യാട്ട് (പ്രോഗ്രാം), സജീഷ് ആയില്യം (പബ്ലിസിറ്റി), പി.ജി. പ്രസാദ് (അവിട്ടസദ്യ), മനോജ് എരുത്തിയിൽ (പൂജ), സുനിൽ കുമാർ മൊക്കത്ത് (പന്തൽ), അരുണ്‍കുമാര്‍ പോയ്യാട്ട് (പറയെടുപ്പ്), നിഷോർ ഒലങ്ങിൽ (വിളംബര ശോഭായാത്ര). ഹൃദയാരോഗ്യ സെമിനാർ ആലുവ: മാനസിക സമ്മർദത്തെ തുടർന്നുള്ള ഹൃദയാരോഗ്യപ്രശ്നങ്ങൾ കേരളത്തിൽകൂടി വരുകയാണെന്ന് ഡോ. കുൽദീപ് കുമാർ. തോട്ടക്കാട്ടുകര സംഗമം റെസിഡൻറ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഹൃദയാരോഗ്യ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവാക്കളിൽപോലും ഹൃദയാരോഗ്യ പ്രശ്നങ്ങൾകൂടി വരുന്നതിന് ഇത് കാരണമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ ഭാരവാഹികളായ സുരേഷ്ബാബു, നന്ദകുമാർ, പ്രഭാകരൻ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.