must with photo ദസ്ന (ഉത്തർപ്രദേശ്): ആരുഷി, ഹേംരാജ് ഇരട്ടക്കൊലപാതകക്കേസിൽ കുറ്റമുക്തരായ രാജേഷ്- തൽവാർ, നൂപുർ തൽവാർ ദമ്പതികൾ നാലു വർഷത്തിനുശേഷം ജയിൽമോചിതരായി. ഗാസിയാബാദിലെ ദസ്ന ജയിലിൽനിന്ന് തിങ്കളാഴ്ച അഞ്ചു മണിയോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇവർ പുറത്തിറങ്ങിയത്. ഗാസിയാബാദ് പൊലീസിെൻറ അകമ്പടിയോടെയാണ് ഇരുവരും വസതിയിലെത്തിയത്. മകൾ ആരുഷിയെയും വീട്ടുവേലക്കാരൻ ഹേംരാജിനെയും കൊന്ന കേസിൽ ദമ്പതികൾ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുകയായിരുന്നു. മതിയായ തെളിവുകളുടെ അഭാവത്തിൽ കഴിഞ്ഞദിവസം അലഹബാദ് ഹൈകോടതിയാണ് ഇവരെ വെറുതെവിട്ടത്. caption/രാജേഷ്- തൽവാറും നൂപുർ തൽവാറും ഗാസിയാബാദിലെ ദസ്ന ജയിലിൽനിന്ന് പുറത്തുവരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.