പിറവത്തെ പൊലീസ് ക്വാർട്ടേഴ്‌സുകൾ നിലംപൊത്താറായ നിലയിൽ: വാടക വീടുകൾ തേടി പൊലീസ്​

പിറവം: പൊലീസ് ക്വാർട്ടേഴ്‌സുകൾ നിലംപൊത്താറായ നിലയിലായതോടെ വാടക വീടുകൾ തേടുകയാണ് ഉദ്യോഗസ്ഥർ. സി.െഎ ഓഫിസിന് പിറകിലെ രണ്ട് ഏക്കറോളം സ്ഥലത്ത് രണ്ടുമുറികളും അടുക്കളയുമുള്ള കെട്ടിടങ്ങളുണ്ട്. ഓടുമേഞ്ഞ ഇവയുടെ പട്ടിക, കഴുക്കോൽ എന്നിവ ചോർച്ചമൂലം ചിതലെടുത്തു. ഇതോടെ താമസക്കാർ ഉപേക്ഷിച്ചു. ഒാഫിസ് നിലവിൽ വന്നശേഷം 12 കെട്ടിടങ്ങളാണ് ക്വാർട്ടേഴ്‌സ് ആവശ്യങ്ങൾക്ക് നിർമിച്ചത്. പിന്നീട് അറ്റകുറ്റപ്പണി നടത്താത്തതിനാൽ പലതും ജീർണാവസ്ഥയിലാണ്. നിലവിൽ താമസിക്കുന്ന അഞ്ച് ക്വാർട്ടേഴ്‌സും നിലംപൊത്താറായ അവസ്ഥയിലാണ്. പലരും 30,000 രൂപയോളം ഇവയുടെ അറ്റകുറ്റപ്പണിക്ക് സ്വന്തമായി െചലവഴിച്ചിട്ടുണ്ട്. 10 വർഷത്തോളമായി ഇവിടെ താമസിക്കുന്നവരാണ് അവരിൽ പലരും. ക്വാർട്ടേഴ്‌സിന് ചുറ്റും ജീർണിച്ച് ഏതുനിമിഷവും വീഴാവുന്ന കൂറ്റൻ മരങ്ങളുമുണ്ട്. സി.െഎ, എസ്.െഎ ഓഫിസ് സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. കൂത്താട്ടുകുളം, മുളന്തുരുത്തി, ചോറ്റാനിക്കര സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് പിറവം സർക്കിൾ. കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ഫ്ലാറ്റ് നിർമിക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം. കാടുകയറി മൂടിക്കിടക്കുന്ന ബാക്കി സ്ഥലം പരേഡ് ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. കെട്ടിടങ്ങൾ താമസയോഗ്യമല്ല എന്നുകാണിച്ച് പൊതുമരാമത്ത് അധികൃതർ സർവേ റിപ്പോർട്ട് നൽകണം. കെട്ടിടങ്ങൾ നിർമിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നിവേദനം നൽകിയിട്ടും അധികാരപ്പെട്ടവർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.