വിവരശേഖരണം നടത്തുന്നു

മരട്: സർക്കാർ നിർദേശ പ്രകാരം പെൻഷൻ ആനുകൂല്യങ്ങൾ, പ്രവാസികളായി പരിഗണിക്കൽ എന്നീ ആവശ്യങ്ങളിലേക്കായി കേരളത്തിലെ സീമെൻമാരുടെ വിവരങ്ങൾ ശേഖരിക്കുന്നു. ബന്ധപ്പെട്ട തൊഴിലാളികൾ ഫോൺ നമ്പർ, മേൽവിലാസം സഹിതം വിവരങ്ങൾ കൈമാറണമെന്ന് ഓൾ കേരള സീമെൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. -ഫോൺ: -9995033013, 9539350521. ഭീഷണിയായ മരം വെട്ടിമാറ്റി കാക്കനാട്: സീപോർട്ട്-എയർ പോർട്ട് റോഡ് ഒലിമുഗൾ ജങ്ഷനിൽ അപകട ഭീഷണിയായി നിന്ന ഉണക്കമരം ഹർത്താൽ ദിനത്തിൽ വെട്ടിമാറ്റി. നഗരസഭ കൗൺസിലർ സീന റഹ്മാൻ, കാക്കനാട് വില്ലേജ് ഓഫിസർ ഉദയകുമാർ എന്നിവരാണ് മരം വെട്ടിമാറ്റാൻ നേതൃത്വം നൽകിയത്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡരികിലെ മരം സാധാരണ ദിവസങ്ങളിൽ വെട്ടിമാറ്റുക ദുഷ്കരമായതിനാലാണ് ഹർത്താൽ ദിനത്തിൽ മുറിച്ചു നീക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.