കാക്കനാട്: ഇതരസംസ്ഥാന മോഷണ സംഘങ്ങള്‍ കാക്കനാട് മേഖലയില്‍ വീണ്ടും സജീവമാകുന്നു. ഭിക്ഷ യാചിച്ചെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ നാടോടി സംഘങ്ങളും ഇതര സംസ്ഥാനക്കാരുമാണ് അടിക്കടിയുണ്ടാകുന്ന മോഷണത്തിന് പിന്നിലെന്നാണ് ആരോപണം. ആറുമാസത്തിനിടെ നിരവധി മോഷണങ്ങൾ നടന്നിട്ടും ആരെയും പിടിക്കാനായിട്ടില്ല. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയില്‍ കാക്കനാട് കുഴിക്കാട്ട് ക്ഷേത്രം പരിസരത്ത് രണ്ട് വീടുകളുടെ ജനല്‍ കുത്തിത്തുറന്ന് മോഷണശ്രമം ഉണ്ടായി. പ്രഫ. വി.എന്‍. സുരേഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓമന എന്നിവരുടെ വീടുകളിൽ ഒരേ സമയമായിരുന്നു മോഷണശ്രമം. ശബ്ദം കേട്ട് ഒച്ചെവച്ചപ്പോള്‍ മോഷ്ടാക്കള്‍ സ്ഥലംവിടുകയായിരുന്നു. സമീപ വീടുകളിലെ സി.സി ടി.വി കാമറകളില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കിലും മുഖം വ്യക്തമായിട്ടില്ല. െറസിഡൻറ്സ് അസോസിയേഷെൻറ നേതൃത്വത്തില്‍ തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ കണ്ടെത്തിയില്ല. മൂന്നാഴ്ച മുമ്പ് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ ജീവനക്കാരുടെ മൂന്ന് വീടുകളില്‍ ഒരേസമയം മോഷണം നടന്നു. പട്ടാപ്പകൽ ഭിക്ഷ ചോദിച്ചെത്തിയ നാടോടി സംഘങ്ങളാണ് മോഷണം നടത്തിയതെന്നാണ് ജീവനക്കാരുടെ പരാതി. ഒരു വീട്ടില്‍ നിന്ന് 75,000 രൂപയും മറ്റൊരു വീട്ടില്‍നിന്ന് എല്‍.ഇ.ഡി ടി.വിയും മോഷണം പോയി. മറ്റൊരു വീട് കുത്തിത്തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടു. പല സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് കവര്‍ച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു സ്ഥലത്ത് ആറ് മാസത്തിനുശേഷമാകും വീണ്ടുമെത്തുക. പൊലീസും നാട്ടുകാരും സംഭവം മറക്കുന്നതിെൻറ അനുകൂല സാഹചര്യവും ഇവർ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും കവർച്ചക്കിരയായവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.