കാക്കൂർ: ഗ്രാമീണ വായനശാലയുടെ '' പദ്ധതിക്ക് കാക്കൂർ ഗവ. എൽ.പി സ്കൂളിൽ തുടക്കമായി. കുട്ടികൾക്കും അമ്മമാർക്കും സൗജന്യ മെംബർഷിപ്, സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ, വായനശാലയിൽനിന്ന് സ്കൂളിലേക്ക് പുസ്തകവണ്ടി, അമ്മമാർക്കും കുട്ടികൾക്കും വായനക്കുറിപ്പ് മത്സരം, മികച്ച വായനക്കാർക്ക് സമ്മാനം എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. തിരുമാറാടി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ആർ. പ്രകാശൻ, ബാലസാഹിത്യകാരൻ ഹരീഷ് ആർ. നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന് ഉദ്ഘടനം നിർവഹിച്ചു. വായനശാല പ്രസിഡൻറ് കെ.പി. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വർഗീസ് മാണി പദ്ധതി വിശദീകരിച്ചു. സ്കൂൾ പ്രധാനാധ്യാപിക ബി. ഗിരിജ, വി.കെ. ശശിധരൻ, കെ.വി. ബിജു, ജോബി കുര്യാക്കോസ്, സി.സി. ശിവൻകുട്ടി, പി.കെ. പ്രസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.