പിറവം: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചത് സംബന്ധിച്ച് എൻഫോഴ്സ്മെൻറ് അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പിറവം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും അമിട്ട്പൊട്ടിച്ച് പ്രതിഷേധവും നടത്തി. നിയോജക മണ്ഡലം പ്രസിഡൻറ് അരുൺ കല്ലായിക്കൽ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് വിൽസൺ കെ. േജാൺ, ജില്ല സെക്രട്ടറി പ്രദീപ്കുമാർ, മെബിൻ ബേബി, ബിബിൻ ജോസ്, ബേസിൽ ജോർജ്, എസ്. ഭാഗ്യനാഥ്, പ്രശാന്ത് മാമ്പുറം, ജയ്സൺ പുളിക്കൽ, ജിനോ വർഗീസ്, ബിനോയ് കള്ളാട്ടുകുഴി, അനിൽ പി. ജോർജ് എന്നിവർ സംസാരിച്ചു. ഇൻസ്ട്രക്ടർ നിയമനം പിറവം: പെരുവ ഗവ. െഎ.ടി.െഎയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 17ന് രാവിലെ 11ന്. ഫോൺ: 04829 251678. ഉപവാസ പ്രാർഥന പിറവം: എക്യുെമനിക്കൽ ക്രിസ്ത്യൻ ഫെേലാഷിപ്പിെൻറ ആഭിമുഖ്യത്തിൽ പിറവം കരക്കോട് അഞ്ചുസെൻറ് കോളനിക്കുസമീപം കാരാമ്മേൽ ബിൽഡിങ്ങിൽ ശനിയാഴ്ച രാവിലെ 10ന് ഉപവാസ പ്രാർഥന നടത്തും. സുവിശേഷകരായ എഡ്വേഡ് കാവാലം, പി.ഡി. മാത്യു വെള്ളൂർ, ടി.എ. മത്തായി പിറവം എന്നിവർ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.