ഗെസ്റ്റ് അധ്യാപകർ: കൂടിക്കാഴ്ച 20ന് കൊച്ചി: തൃപ്പൂണിത്തുറ ഗവ. സംസ്കൃത കോളജിൽ സംസ്കൃതം സാഹിത്യ വിഭാഗത്തിൽ നിലവിെല ഒഴിവിലേക്ക് ഗെസ്റ്റ് അധ്യാപകരെ നിയമിക്കാൻ കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാർഥികൾ 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തരബിരുദം നേടിയവരും യു.ജി.സി യോഗ്യതയുള്ളവരും അതത് മേഖല കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഗെസ്റ്റ് അധ്യാപക ലിസ്റ്റിൽ ഉൾപ്പെട്ടവരുമാകണം. യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. താൽപര്യമുള്ള സാഹിത്യവിഭാഗം ഉദ്യോഗാർഥികൾ ഇൗമാസം 20ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.