എച്ച്.എം.ടിയെ സംരക്ഷിക്കണം; ബഹുജന കൺ​െവൻഷൻ

കളമശ്ശേരി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച്.എം.ടിയോട് കേന്ദ്രസർക്കാർ കാണിക്കുന്നത് വിവേചന നയമെന്ന് വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ. കളമശ്ശേരി െഗസ്റ്റ് ഹൗസിൽ എച്ച്.എം.ടിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടന്ന തൊഴിലാളി ബഹുജന കൺെവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ കളമശ്ശേരി എച്ച്.എം.ടിയെ പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ടുള്ള ടെൻഡറുകളിൽനിന്ന് ഒഴിവാക്കാൻ ശ്രമിക്കുകയാണ്. ഇത് കമ്പനിയുടെ നിലനിൽപ്പും ഭാവിയും അവതാളത്തിലാക്കും. മുൻകാലങ്ങളിൽ ഇത്തരം കാര്യങ്ങളിൽ പൊതുമേഖല സ്ഥാപനങ്ങൾക്ക് ഇളവ് നൽകലാണ് പതിവെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ഷരീഫ് മരക്കാർ അധ്യക്ഷത വഹിച്ചു. മുൻ എം.പി.കെ. ചന്ദ്രൻ പിള്ള, കെ.എൻ. രവീന്ദ്രനാഥ്, വി.പി. ജോർജ്, ഷറഫുദ്ദീൻ, എ.എം. യൂസുഫ്, അഡ്വ. ടി.ബി. മിനി, കെ.എൻ. ഗോപി, പി.വി. നാരായണൻ, മോഹനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.