മീസിൽസ് റു​െബല്ല വാക്സിനേഷൻ: സ്കൂളുകൾ സന്ദർശിച്ചു

കൊച്ചി: മീസില്‍സ്-റുബെല്ല വാക്‌സിനേഷന്‍ നടക്കുന്ന സ്‌കൂളുകൾ ജില്ല ഭരണകൂടത്തി​െൻറ പ്രതിനിധികള്‍ സന്ദർശിച്ചു. നവംബർ മൂന്നുവരെ നടക്കുന്ന വാക്‌സിനേഷന്‍ കാമ്പയിനെക്കെുറിച്ച് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതി​െൻറ ഭാഗമായാണ് സന്ദര്‍ശനം. അസി. കലക്ടര്‍ കെ. ഈശപ്രിയ, സബ് കലക്ടര്‍ കെ. ഇമ്പശേഖര്‍, ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം) പി.ഡി. ഷീല ദേവി, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) ലാലമ്മ അബ്രഹാം, ആ ര്‍.ഡി.ഒ എസ്. ഷാജഹാന്‍ തുടങ്ങിയവരാണ് വിവിധ സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തിയത്. പൊതുജന പിന്തുണ ഉറപ്പാക്കി വാക്സിനേഷൻ വിജയകരമാക്കുകയാണ് ലക്ഷ്യം. സന്ദർശനം അടുത്ത ദിവസങ്ങളിലും തുടരും. സ്‌ക്രീനിങ് ക്യാമ്പ് കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ രോഗനിര്‍ണയ കാമ്പയിനായ അതിഥി ദേവോ ഭവ: തൃക്കാക്കര സ്‌പെക്ട്ര നിര്‍മാണമേഖലയില്‍ സംഘടിപ്പിച്ചു. ടൈഫോയിഡ്, മലേറിയ, ഹെപ്പറ്റൈറ്റിസ് ബി രോഗങ്ങളുടെ നിര്‍ണയവും പ്രമേഹം, രക്തസമ്മര്‍ദം എന്നിവയും ക്യാമ്പില്‍ പരിശോധിച്ചു. നൂറോളം പേര്‍ പങ്കെടുത്തു. ജില്ലയിൽ കലക്ടറുടെ നേതൃത്വത്തിലുള്ള യുനൈറ്റ് ഫോര്‍ ഹെല്‍ത്തി എറണാകുളം കാമ്പയിനാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള സ്ഥാപനങ്ങളിലും പ്രദേശങ്ങളിലുമാണ് ക്യാമ്പുകള്‍. അമൃത ഇൻസ്റ്റിറ്റ്യൂട്ട്് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തി​െൻറ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.