കോതമംഗലം: 16ാമത് ജില്ല സ്കൂള്‍ കായിക മേള 12 മുതല്‍ 16 വരെ കോതമംഗലത്ത് നടക്കും. 95 ഇനങ്ങളിലായി 2500 അത്ലറ്റുകള്‍ മേളയില്‍ പങ്കെടുക്കും. ട്രാക്കിനങ്ങളും ത്രോ ഇനങ്ങളും എം.എ കോളജ് സ്റ്റേഡിയത്തിലും ജംപ് ഇനങ്ങള്‍ സെൻറ് ജോർജ് സ്റ്റേഡിയത്തിലുമാണ്. 12ന് രാവിലെ 8.30ന് സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തോടെ ട്രാക്കിനങ്ങള്‍ ആരംഭിക്കും. 12ന് രാവിലെ 9.30ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി.എ. സന്തോഷ് പതാക ഉയര്‍ത്തും. മാര്‍ച്ച് പാസ്റ്റിന് ശേഷം ആൻറണി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സണ്‍ മഞ്ജു സിജു അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളി, എല്‍ദോ എബ്രഹാം, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍ എന്നിവര്‍ പങ്കെടുക്കും. 14 ന് വൈകീട്ട് മൂന്നിന് സമാപന സമ്മേളനം ജോയ്സ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. മേളയിലെ വിജയികള്‍ 20 മുതൽ പാലായില്‍ നടക്കുന്ന സംസ്ഥാന കായികമേളയില്‍ പങ്കെടുക്കും. യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ജില്ല സമ്മേളനം കോതമംഗലം: യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ജില്ല സമ്മേളനം ബുധൻ, വ്യാഴം ദിവസങ്ങളിൽ കോതമംഗലത്ത് നടക്കും. ബുധനാഴ്ച രണ്ടിന് കോതമംഗലം ടി.ബിയിൽ സംഘടന പഠന ക്ലാസ് നടക്കും. വ്യാഴാഴ്ച രാവിലെ 10ന് പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി. സുധീർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് ജില്ലയിലെ മുഴുവൻ നഴ്സുമാരെയും അണിനിരത്തി നടത്തുന്ന റാലി ചെറുപള്ളിത്താഴത്ത് സഫീറ നഗറിൽ സമാപിക്കും. പൊതുസമ്മേളനം യു.എൻ.എ സംസ്ഥാന പ്രസിഡൻറ് ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്യും. ഹാരിസ് മണലുംപാറ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.