കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിെൻറ മുത്തൂറ്റ് എം. ജോര്‍ജ് ഫൗേണ്ടഷന്‍ പ്രഫഷനല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുന്നു. മെഡിസിന്‍, എൻജിനീയറിങ്, ബി.എസ്സി നഴ്‌സിങ്, ബി.കോം വിദ്യാർഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അര്‍ഹരായ കുട്ടികള്‍ക്ക് ശക്തമായ കരിയര്‍ വളര്‍ത്തിയെടുക്കാനും അവരെ സാമ്പത്തികമായി സ്വാശ്രയരാക്കാനും ലക്ഷ്യമിട്ടാണ് ഈ സ്‌കോളര്‍ഷിപ്പെന്ന് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ജോര്‍ജ് എം. ജേക്കബ് വാർത്തസമ്മേളനത്തില്‍ അറിയിച്ചു. യോഗ്യത പരീക്ഷയില്‍ 80 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡിങ്ങോ ലഭിക്കുന്ന രണ്ടുലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹത. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കോഴ്സിെൻറ അവസാനം വരെ സ്‌കോളര്‍ഷിപ് ലഭിക്കും. എം.ബി.ബി.എസിന് 50,000, ബി.ടെക്കിനും ബി.എസ്സി നഴ്‌സിങ്ങിനും 25,000, ബി.കോമിന് 15,000 രൂപ എന്ന നിലയില്‍ ഓരോ വിഭാഗത്തിലും പത്തുപേര്‍ക്ക് വീതമാകും സ്‌കോളര്‍ഷിപ്. ഫോണ്‍: -0484 6690386, 9656010021. വാർത്തസമ്മേളനത്തില്‍ ബാബു ജോണ്‍ മലയിലും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.