നഗരസഭയില്‍ കള്ളടാക്സി പിടികൂടിയ സംഭവം; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപരോധം

കാക്കനാട്: തൃക്കാക്കര നഗരസഭക്കുവേണ്ടി കള്ളടാക്സി സര്‍വിസ് നടത്താന്‍ ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തൃക്കാക്കര ഈസ്റ്റ് മണ്ഡലം കമ്മിറ്റി ഉപരോധം നടത്തി. നഗരസഭ സെക്രട്ടറി സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ സൂപ്രണ്ടിനെയാണ് ഉപരോധിച്ചത്. സ്വകാര്യ വാഹനം ടാക്സിയാണെന്ന വ്യാജേന മഞ്ഞ ബോര്‍ഡ് വെച്ച് മൂന്ന് മാസത്തിലേറെയായി സര്‍വിസ് നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം മുനിസിപ്പല്‍ ഓഫിസിന് മുന്നില്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വാഹനം പിടികൂടി കേസ് എടുത്തു. നഗരസഭ ഫണ്ടില്‍നിന്ന് മാസം 60,000ലേറെ രൂപ തട്ടിയെടുക്കാന്‍ കൂട്ടുനിന്ന നഗരസഭ സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സെക്രട്ടറി മുങ്ങുകയായിരുെന്നന്ന് നേതാക്കള്‍ ആരോപിച്ചു. എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് പരിശോധനക്ക് പോകാനാണ് സ്വകാര്യ വാഹനം വാടകക്കെടുത്തത്. ടെൻഡര്‍ ക്ഷണിക്കാതെ സ്വകാര്യവാഹനം വാടകക്കെടുത്തത് ഭരണകക്ഷി കൗണ്‍സിലറുടെ സമ്മര്‍ദത്തിന് വഴങ്ങിയാണെന്നും ആരോപണമുണ്ട്. വാഹനത്തി​െൻറ യഥാര്‍ഥ ഉടമയല്ല നഗരസഭയുമായി കരാര്‍ ഒപ്പ് വെച്ചതെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. നമ്പര്‍പ്ലേറ്റ് മഞ്ഞനിറത്തിലാക്കിയിരുെന്നങ്കിലും വാഹനം ടാക്സിയാക്കി രജിസ്ട്രേഷന്‍ നടത്തിയിരുന്നില്ല. സി.പി.എം കൗണ്‍സിലറുമായി ഒത്താശ നടത്തി അനധികൃതമായി സ്വകാര്യവാഹനം വാടകക്കെടുത്ത് നഗരസഭ ഫണ്ട് നഷ്ടപ്പെടുത്തിയ സെക്രട്ടറിയില്‍നിന്ന് മുഴുവന്‍ തുക ഈടാക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് സൂപ്രണ്ട് രേഖാമൂലം ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് സമരക്കാര്‍ പിരിഞ്ഞുപോയത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് എം.ഒ. വര്‍ഗീസ്, നഗരസഭ പ്രതിപക്ഷ നേതാവ് പി.എം. സലീം, നഗരസഭ മുന്‍ചെയര്‍മാന്‍ ഷാജി വാഴക്കാല, ഉണ്ണി കാക്കനാട്, നൗഷാദ് പല്ലച്ചി, റാഷിദ് ഉള്ളംപിള്ളി, ബാബു ആൻറണി, പി.സി. മനൂപ്, ഷെരീഫ്, പി.വി. ഹംസ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. കള്ള ടാക്‌സിക്ക് പിഴ ചുമത്തിയത് 2000 രൂപ കാക്കനാട്: നഗരസഭക്കുവേണ്ടി കള്ള ടാക്‌സിയായി സര്‍വിസ് നടത്തിയതിന് പിടികൂടിയ സ്വകാര്യ കാറുടമക്ക് മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയത് വെറും 2000 രൂപ പിഴ. ടാക്സിയാണെന്ന വ്യാജേന സര്‍വിസ് നടത്തിയിരുന്ന കെ.എല്‍ 07 ബി.എല്‍- 6085 രജിസ്ട്രേഷനുള്ള സ്‌കോര്‍പിയോ കാറാണ് കഴിഞ്ഞദിവസം മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയത്. മാസം 60,000 രൂപ വാടക നിശ്ചയിച്ച് മൂന്ന് മാസത്തിലേറെയായി വാഹനം സര്‍വിസ് നടത്തുന്നു. അനധികൃത ടാക്‌സി സര്‍വിസ് നടത്തിയതിന് ചുമത്താവുന്ന കൂടിയ പിഴ 2000 രൂപ അടക്കണമെന്ന് വാഹന ഉടമയെ അറിയിക്കുകയും പിഴ ഈടാക്കുകയും ചെയ്തതായി വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.