കൊച്ചി: ദക്ഷിണ നാവിക ആസ്ഥാനത്തിെൻറ ആഭിമുഖ്യത്തിൽ 26ന് കൊച്ചിയിൽ കൊച്ചി നേവി മാരത്തൺ. ആരോഗ്യകരമായ ജീവിതം നയിക്കേണ്ടതിെൻറ സന്ദേശം നാവികസേനാംഗങ്ങൾക്കൊപ്പം പൊതുസമൂഹത്തിലും എത്തിക്കാൻ ലക്ഷ്യമിട്ടാണ് പരിപാടിയെന്ന് കമ്മഡോർ ജോഗീന്ദർ ചാന്ദ്ന വാർത്തസമ്മേളനത്തിൽ പറഞ്ഞു. 21, 10, അഞ്ച് കിലോമീറ്ററുകളിലായി മൂന്ന് വിഭാഗത്തിലാണ് മത്സരം. സേനയുടെ അഭിമാനമായ കപ്പലുകളുമായി ബന്ധപ്പെടുത്തി യഥാക്രമം വെണ്ടുരുത്തി റൺ, ദ്രോണാചാര്യ റൺ, ഗരുഢ റൺ എന്നിങ്ങനെയാകും ഇവ അറിയപ്പെടുക. 18 മുതൽ 60 വരെ പ്രായമുള്ളവരെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് മത്സരം. കെ.വി പോർട്ടിൽനിന്നാണ് ഒാട്ടം തുടങ്ങുക. കുറച്ചുദൂരം നേവൽ ബേസിലൂടെയും കടന്നുപോകും. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും പെങ്കടുക്കുന്നവർെക്കല്ലാം ടീഷർട്ടും റേസ് കിറ്റും നൽകും. 600, 500, 400 എന്നിങ്ങനെയാണ് രജിസ്ട്രേഷൻ ഫീസ്. WWW.kochinavymarathon.com എന്ന സൈറ്റിലാണ് രജസ്റ്റർ ചെയ്യേണ്ടത്. വാർത്തസമ്മേളനത്തിൽ കമാൻഡർ അരൂപ് ആനന്ദ് ഘോഷ്, ലെഫ്റ്റനൻറ് കമാൻഡർ ശ്രേയസ് സിൽസികർ എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.