അഞ്ചു വയസ്സുകാരിക്ക്​ പീഡനം പരിശോധന നടത്താൻ​​ വിസമ്മതിച്ച ​​േഡാക്​ടർക്കെതിരെ പോക്സോ നിലനിൽക്കുന്നതെങ്ങനെയെന്ന്​ ഹൈകോടതി

കൊച്ചി: പത്തനംതിട്ട െഎരൂരിൽ പീഡനത്തിനിരയായ അഞ്ചു വയസ്സുകാരിക്ക് വൈദ്യ പരിശോധന നടത്താൻ വിസമ്മതിച്ചെന്ന കേസിൽ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. എം. പി. ഗംഗക്കെതിരെ പോക്സോ നിയമ പ്രകാരം (കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന നിയമം) എങ്ങനെ കേസെടുക്കാനാവുമെന്ന് ഹൈകോടതി. പോക്സോ ഉൾപ്പെടെ ചുമത്തി തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും തടയണമെന്നും ആവശ്യപ്പെട്ട് ഡോ. ഗംഗ നൽകിയ ഹരജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്. കേസ് രജിസ്റ്റർ ചെയ്ത അന്വേഷണ ഉദ്യോഗസ്ഥൻ ഇത് സംബന്ധിച്ച വിശദീകരണം നൽകണമെന്നും ആരുടെയെങ്കിലും ഉപദേശ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിൽ അതി​െൻറ വിവരങ്ങൾ അറിയിക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു. ഹരജി വീണ്ടും പരിഗണിക്കുന്ന 19നകം വിശദീകരണം നൽകാനാണ് നിർദേശം. പീഡനത്തിനിരയായ കുട്ടിയെ മെഡിക്കൽ പരിശോധനക്കായി സെപ്റ്റംബർ 15ന് വൈകുന്നേരം മൂന്നിനാണ് ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാൽ, പീഡനത്തിനിരയായ ചെറിയ കുട്ടികളുടെ മെഡിക്കൽ പരിശോധന ഇവിടെ സാധ്യമല്ലെന്നും മെഡിക്കൽ കോളജിൽ പോകണമെന്നും നിർദേശിച്ച് ഡോക്ടർ പരിശോധനക്ക് വിസമ്മതിച്ചു. പിന്നീട് പത്തനംതിട്ട ജില്ല ആശുപത്രിയിലെത്തിച്ച് കുട്ടിക്ക് പരിശോധന നടത്തി. പൊലീസ് റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ബോധപൂർവം പരിശോധനക്ക് വിസമ്മതിച്ചുവെന്ന് ആരോപിച്ച് പോക്സോ നിയമത്തിലെ ഏഴ്, എട്ട് വകുപ്പുകൾ ചുമത്തി േകായിപ്രം പൊലീസ് കേസെടുത്ത് അറസ്റ്റിനൊരുങ്ങുകയാണെന്നാണ് ഹരജിക്കാരി ചൂണ്ടിക്കാട്ടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.