തൊഴിലന്വേഷകർക്ക് മുനമ്പം പൊലീസിെൻറ പഠനശിബിരം

വൈപ്പിന്‍: ക്രമസമാധാനച്ചുമതല മാത്രമല്ല സ്റ്റേഷൻ അതിര്‍ത്തിയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് മത്സരപരീക്ഷകളെ അഭിമുഖീകരിക്കാനുള്ള പരിശീലനച്ചുമതലകൂടി ഏറ്റെടുത്തിരിക്കുകയാണ് മുനമ്പം പൊലീസ്. ജനമൈത്രി പൊലീസ് എന്ന നിലയിലാണ് പഠനശിബിരം സംഘടിപ്പിച്ചത്. 14ന് ചെറായി ഗൗരീശ്വരം ഓഡിറ്റോറിയത്തിലാണ് പരിപാടി. സ്റ്റേഷനതിര്‍ത്തിയിലെ പള്ളിപ്പുറം, കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തുകളിലെ തൊഴിലന്വേഷകര്‍ക്ക് ക്ലാസില്‍ സംബന്ധിക്കാം. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. കെ.കെ. ജോഷി ഉദ്ഘാടനം ചെയ്യും. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡ് അംഗം ശാന്തിനി പ്രസാദ് അധ്യക്ഷത വഹിക്കും. എം.വി. ജോസ്, എം.വി. വീരന്ദ്രകുമാര്‍ എന്നിവര്‍ ക്ലാസ് നയിക്കും. ഫോണ്‍: 94979 33163.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.