കൊച്ചിന്‍ വികസന വേദിയുടെ സാന്ത്വനം പദ്ധതിക്ക് തുടക്കമായി

മട്ടാഞ്ചേരി: സര്‍ക്കാര്‍ ആശുപത്രിയിലെ കിടപ്പ് രോഗികള്‍ക്ക് പോഷകാഹാരം നല്‍കുന്ന കൊച്ചിന്‍ വികസന വേദിയുടെ സാന്ത്വനം പദ്ധതിക്ക് തുടക്കമായി. ഫോര്‍ട്ട്കൊച്ചി സര്‍ക്കാര്‍ ആശുപത്രിയിലെ കിടപ്പ് രോഗികള്‍ക്ക് ഭക്ഷണം നല്‍കി. കൗണ്‍സിലര്‍ സീനത്ത് റഷീദാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഭക്ഷണത്തിന് പുറമേ പാല്‍, മുട്ട എന്നിവയും സംഘടനയുടെ നേതൃത്വത്തില്‍ രോഗികള്‍ക്ക് നല്‍കും. ആഴ്ചയില്‍ രണ്ട് ദിവസമാണ് കിടപ്പ് രോഗികള്‍ക്ക് പോഷകാഹാരം നല്‍കുക. സംഘടനയിലെ അംഗങ്ങള്‍ തന്നെ സ്വരൂപിക്കുന്ന പണം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കടുത്ത വേനലില്‍ ദാഹിച്ച് വലയുന്നവര്‍ക്കായി സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും തണ്ണീര്‍ പന്തല്‍ നടത്താറുണ്ട്. ഇതിന് പുറമേ മറ്റ് പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കൊച്ചിന്‍ വികസന വേദിയുടെ നേതൃത്വത്തില്‍ നടന്ന് വരുന്നുണ്ട്. സംഘടന പ്രസിഡൻറ് കെ.ബി.സലാം, സെക്രട്ടറി ജ്യോതിഷ് രവീന്ദ്രന്‍, കെ.ബി. ജബ്ബാര്‍, ഇന്ദു ജ്യോതിഷ്, സൗമ്യ അബ്്ദു, അയൂബ് സുലൈമാ ന്‍, സുജിത്ത് മോഹനന്‍, വി.എം. ഖാദര്‍, എന്‍.കെ. അബ്്ദുല്‍ നാസര്‍, കെ.ബി. അബ്്ദു, റജീന അയൂബ്, എ.ബി. റസാഖ്, പി.കെ. കമറുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.