ബിസിനസ്​: ടോയ്​സ്​​ ആർ അസ്​ ലുലു ഗ്രൂപ്പിലൂടെ ഇന്ത്യയിലേക്ക്​

കൊച്ചി: അമേരിക്കൻ കമ്പനിയായ ടോയ്സ് ൈപ്രവറ്റ് ലിമിറ്റഡുമായുള്ള ഫ്രാഞ്ചൈസി കരാറിലൂടെ ലുലു ഗ്രൂപ്പി​െൻറ ഭാഗമായ ടേബിൾസ് ഇന്ത്യ ആഗോള റീടെയിൽ ബ്രാൻഡായ ടോയ്സ് ആർ അസി​െൻറ ഇന്ത്യയിലെ ആദ്യ സ്റ്റോർ ബംഗളൂരുവിൽ തുറന്നു. ബംഗളൂരുവിലെ ഫീനിക്സ് മാർക്കറ്റ് സിറ്റിയിലാണ് രാജ്യത്തെ ആദ്യ ടോയ്സ് ആർ അസ് സ്റ്റോർ. കർണാടകയുടെ വിവിധ ഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ബാലപ്രതിഭകളും ടേബിൾസ് ഇന്ത്യ മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദും ചെയർപേഴ്സൺ ഷഫീന യൂസുഫലിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. മൂന്നുമുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്ക് ഇണങ്ങുന്ന എല്ലാത്തരം കളിപ്പാട്ടങ്ങളും ലഭ്യമാക്കുന്ന ടോയ്സ് സ്റ്റോർ ശൃംഖലയാണ് ടോയ്സ് ആർ അസ്. വടക്കേ അമേരിക്കയിൽ ടോയ്സ് ആർ അസ്, ബേബീസ് ആർ എസ് ബ്രാൻഡുകളിൽ 850ലേറെ സ്റ്റോറുകളും 37 രാജ്യങ്ങളിലായി ആയിരത്തോളം ഇൻറർസ്റ്റോറുകളും ടോയ്സ് ആർ അസ് നടത്തുന്നുണ്ട്. കാപ്ഷൻ ekg1 Toys-R-Us-Ribbon-cutting-2 ടോയ്സ് ആർ അസി​െൻറ ആദ്യ സ്റ്റോർ ബംഗളൂരുവിൽ ടേബിൾസ് ഇന്ത്യ എം.ഡി അദീബ് അഹമ്മദും ചെയർപേഴ്സൺ ഷഫീന യൂസുഫലിയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.