കുഫോസ് അഴീക്കല്‍ ഗ്രാമത്തെ ദത്തെടുത്തു

കൊച്ചി: കേരള ഫിഷറീസ്- സമുദ്ര പഠന സർവകലാശാല (കുഫോസ്) ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി അഴീക്കല്‍ ഗ്രാമത്തെ ദത്തെടുത്തു. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തങ്ങളിലൂടെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുഫോസ് തീരദേശ മേഖലയില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. പദ്ധതി പ്രകാരം ഗ്രാമത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ നൂറുസ്ത്രീകള്‍ക്ക് ഉണക്ക മത്സ്യ ഉൽപാദനത്തില്‍ ശാസ്ത്രീയ പരിശീലനവും തൊഴില്‍ ഉപകരണങ്ങളും കുഫോസ് നല്‍കി. ആലപ്പുഴ രൂപത സൊസൈറ്റിയുടെ (എ.ഡി.എസ്) സഹകരണത്തോടെ രൂപവത്കരിച്ച സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളിലൂടെയാണ്‌ പരിശീലനവും തൊഴില്‍ ഉപകരണങ്ങളും നൽകിയത്. ഇവര്‍ ഉൽപാദിപ്പിക്കുന്ന ഉണക്ക മത്സ്യം ആലപ്പുഴ രൂപത സൊസൈറ്റിയുടെ വില്‍പനശാലകളിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. അന്ധകാരനഴിയിലെ ആലപ്പുഴ രൂപത സൊസൈറ്റിയുടെ കമ്മ്യൂണിറ്റി സ​െൻററില്‍ നടന്ന ചടങ്ങില്‍ കുഫോസ് സ്‌കൂള്‍ ഓഫ് അക്വാകള്‍ചര്‍ ആൻഡ് ബയോ ടെക്‌നോളജി ഡീന്‍ ഡോ. എം.എസ്. രാജു ദത്തെടുക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഉണക്ക മത്സ്യ ഉല്‍പാദനത്തില്‍ ശാസ്ത്രീയ പരിശീലനം നേടിയ വനിത സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് തൊഴില്‍ ഉപകരണങ്ങളും ഡോ.എം.എസ് രാജു വിതരണം ചെയ്തു. ആലപ്പുഴ രൂപത സൊസൈറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സേവ്യര്‍ കുടിയാംശ്ശേരി അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് ഡയറക്ടര്‍ ഫാ. ടോമി കുരിശിങ്കല്‍, കുഫോസ് ഡയറക്ടര്‍ ഓഫ് എക്‌സ്‌ടെന്‍ഷന്‍ ഡോ. ഡെയ്‌സി സി.കാപ്പന്‍, അഴീക്കല്‍ സ​െൻറ് സേവിയേഴ്‌സ് പള്ളി വികാരി ഫാ.ജോര്‍ജ് ഇസഡോര്‍, സിസ്റ്റർ ആന്‍സി തോമസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.