കൊച്ചി: എറണാകുളം പഴയ റെയിൽവേ സ്റ്റേഷൻ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ 1001 വൃക്ഷതൈ നടുന്നതിെൻറ ഉദ്ഘാടനം അംബേദ്കർ സ്റ്റേഡിയത്തിനു സമീപമുള്ള പൊതുസ്ഥലത്ത് സന്തോഷ് ട്രോഫി മുൻ കളിക്കാരൻ എം. ബാലൻ തൈനട്ട് നിർവഹിച്ചു. വികസന സമിതി ചെയർമാൻ എം.ആർ. രാജേന്ദ്രൻനായർ അധ്യക്ഷത വഹിച്ചു. പദ്ധതിക്ക് മുൻകൈയെടുത്ത ജൻകല്യാൺ സൊസൈറ്റിയെ ചടങ്ങിൽഅനുമോദിച്ചു. സമിതി ജനറൽകൺവീനർ കെ.പി. ഹരിഹരകുമാർ, കൗൺസിലർ സുധ ദിലീപ്, വി.പി.ജി. മാരാർ, കെ. ലക്ഷ്മി നാരായണൻ, കുമ്പളം രവി, അബ്ദുസ്സലാം, രത്നാകര പൈ, സി.ജി. രാജഗോപാൽ, ടി. സദാനന്ദ ഭട്ട്, ഏലൂർ ഗോപിനാഥ്, കുരുവിള മാത്യൂസ്, കെ.എസ് ദിബിയത്ത്, കെ. അപ്പുക്കുട്ടൻ, ദീപക്, കൃഷ്ണകുമാർ, രമേശ് അഗർവാൾ, അനിൽ അഗർവാൾ, കെ.ജി. രാധാകൃഷ്ണൻ, കെ.എസ്. ദിലീപ്കുമാർ എന്നിവർ സംസാരിച്ചു. മരങ്ങൾ നടാൻ താൽപര്യമുള്ള റസിഡൻറ്സ് അസോസിയേഷനുകളും വ്യക്തികളും ബന്ധപ്പെടണം. ഫോൺ: 9447169010.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.