ന്യൂഡൽഹി: കേരളത്തിലെ ജനരക്ഷ യാത്രയിലേക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊണ്ടുപോയ ബി.ജെ.പിയെയും ആർ.എസ്.എസിനെയും അമിത് ഷായെയും കണക്കിന് പരിഹസിച്ച് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. ആദിത്യനാഥിനെ കേരളത്തിൽ കൊണ്ടുപോകുന്നതിന് പകരം ആർ.എസ്.എസും ബി.ജെ.പിയും ശ്രീനാരായണ ഗുരുവിെൻറ ദർശനങ്ങൾ ഉത്തർപ്രദേശിലേക്ക് കൊണ്ടുപോകണമെന്ന് രാമചന്ദ്ര ഗുഹ ട്വിറ്ററിൽ കുറിച്ചു. കൂടാതെ, കേരള മാതൃകയെക്കുറിച്ച് ചരിത്രകാരൻ റോബിൻ െജഫ്രി രചിച്ച 'പൊളിറ്റിക്സ്, വുമൺ ആൻഡ് വെൽബെയിങ്' എന്ന പുസ്തകം അമിത് ഷായും ആദിത്യനാഥും വായിക്കുകയും ഗുജറാത്തിലും ഉത്തർപ്രദേശിലും ആ പുസ്തകത്തിൽനിന്നുള്ള പാഠങ്ങൾ നടപ്പാക്കുകയും വേണമെന്നും അദ്ദേഹം ഉപദേശിച്ചു. ''കേരളത്തിെൻറ സാമൂഹിക, സാമ്പത്തിക പുരോഗതിയിൽ ശ്രീനാരായണ ഗുരുവിെൻറയും ക്രൈസ്തവ സഭയുടെയും ഹിന്ദു രാജാക്കന്മാരുടെയും കമ്യൂണിസ്റ്റുകളുടെയും സംഭാവന ഉണ്ടെന്ന് ജെഫ്രി പുസ്തകത്തിൽ വെളിവാക്കുന്നുണ്ട്'' -ഗുഹ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.