കൊച്ചി: കറൻസി നോട്ടുകളിൽ മഹാത്മ ഗാന്ധി സീരിസ് പുറത്തിറങ്ങിയ വർഷം? ചോദ്യം മുഴുമിപ്പിക്കുന്നതിനു മുെമ്പ ഉത്തരമെത്തി, 1996ൽ. മത്സരവിജയികളായി ക്വിസ് മാസ്റ്റർ പ്രഖ്യാപിച്ചതോടെ അമീറയുടെയും ഫാത്തിമയുടെയും കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞു. അങ്ങനെ അവസാന ചോദ്യം വരെ ആവേശം നിറഞ്ഞുനിന്ന ഗാന്ധി പ്രശ്നോത്തരിയിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പെരുമ്പാവൂർ ജി.എച്ച്.എസ്.എസിലെ എൻ.എച്ച്. അമീറയും ഫാത്തിമ നസ്റിനും വിജയികളായി. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് പബ്ലിക് റിലേഷൻസ് വകുപ്പും കൊച്ചി ആകാശവാണിയും ചേർന്നാണ് പ്രശ്നോത്തരി സംഘടിപ്പിച്ചത്. ഹൈസ്കൂൾ വിഭാഗത്തിൽ 19 സ്കൂളുകളിൽനിന്നുള്ള ടീമുകൾ പങ്കെടുത്തു. ആറ് ടീമുകളാണ് ഫൈനലിൽ പ്രവേശിച്ചത്. പോർബന്തർ, ടോൾസ്റ്റോയ് ഹോം, ഫിനിക്സ്, വാർധ, സബർമതി, ബിർള മന്ദിർ എന്നിങ്ങനെ മഹാത്്മ ഗാന്ധിയുടെ ആശ്രമങ്ങളുടെ പേരുകളാണ് ടീമുകൾക്കും നൽകിയത്. ആകാശവാണി അവതാരകൻ ക്വിസ് മാസ്റ്റർ ശ്രീകുമാർ മുഖത്തലയാണ് മത്സരം നിയന്ത്രിച്ചത്. മത്സരത്തിൽ കാലടി ബി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും ബെത്ലഹേം ദയറ എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമെത്തി. കലക്ടറേറ്റ് സ്പാർക്ക് ഹാളിൽ നടന്ന പ്രശ്നോത്തരി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ ഉദ്ഘാടനം ചെയ്തു. കലക്ടർ കെ. മുഹമ്മദ് വൈ. സഫിറുല്ല സമ്മാനദാനം നിർവഹിച്ചു. ആകാശവാണി കൊച്ചി നിലയം ഡയറക്ടർ ടി.ടി. പ്രഭാകരൻ അധ്യക്ഷത ലഹിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ നിജാസ് ജ്യുവൽ, അസിസ്റ്റൻറ് എഡിറ്റർ കെ. കലയും എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.