ഇന്ദിര ഗാന്ധി ജന്മശതാബ്​ദിയും കുടുംബസംഗമവും

പൂച്ചാക്കൽ: ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഉളവെയ്പ് ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. സമ്മേളനം ഡി.സി.സി മുൻ പ്രസിഡൻറ് എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് കെ.എ. വേലായുധൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് എം. ലിജു മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.യു ദേശീയ സെക്രട്ടറി എസ്. ശരത്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷെറിൻ വർഗീസ്, സിബി ജോൺ, ടി.ജി. രഘുനാഥപിള്ള, സാജൻ കോളുതറ, വി. തോമസ്, ജോസഫ് മണ്ണഞ്ചേരി എന്നിവർ സംസാരിച്ചു. ഗാന്ധിസ്മൃതി ദീപം തെളിച്ചു പൂച്ചാക്കൽ: ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി ദീപം തെളിച്ചു. പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് ഒാഫിസ് അങ്കണത്തിെല ഗാന്ധി പ്രതിമക്ക് മുന്നിലായിരുന്നു ചടങ്ങ്. ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. പ്രതുലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് എസ്. രാജേഷ് അധ്യക്ഷത വഹിച്ചു. പി.സി. സിനിമോൻ, സി.എ. അരുൺ ചന്ദ്, ബിജു കേളമംഗലം, പി.സി. സജീവൻ, ടോണി ടോമി, കെ.ജെ. ജോബിൻ, പി.പി. സാബു, ആർ. രാജേഷ്, കൈലാസൻ, ശിവൻ, റഫീഖ്, ഷൈൻ, എസ്. സതീഷ്, ജോൺ, നിയാസ് എന്നിവർ സംസാരിച്ചു. ചിത്രം APL52 യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ഗാന്ധിസ്മൃതി ദീപം തെളിക്കൽ ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. പ്രതുലചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു കെ.എസ്.ആർ.ടി.സി ഷോപ്പിങ് കോംപ്ലക്‌സ് നിർമാണം: സർവകക്ഷി യോഗം വിളിക്കും -എം.എൽ.എ മാവേലിക്കര: എം.എൽ.എയുടെ ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിർമിക്കാൻ തീരുമാനിച്ച കെ.എസ്.ആര്‍ടി.സി ഷോപ്പിങ് കോംപ്ലക്‌സി​െൻറ നിർമാണ തടസ്സങ്ങള്‍ നീക്കാൻ സർവകക്ഷി യോഗം വിളിക്കുമെന്ന് ആര്‍. രാജേഷ് എം.എല്‍.എ അറിയിച്ചു. ഒക്ടോബര്‍ രണ്ടാംവാരമായിരിക്കും യോഗം. ഒരുകോടി രൂപയാണ് കെട്ടിടത്തിന് അനുവദിച്ചത്. ഓഫിസ്, യാത്രക്കാര്‍ക്ക് വിശ്രമകേന്ദ്രം, ഉദ്യോഗസ്ഥര്‍ക്ക് വിശ്രമമുറി എന്നിവ ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.