നെടുമ്പാേശ്ശരി: വ്യോമയാന ഇന്ധനത്തിെൻറ വില ഉയർന്നതോടെ വിമാന ടിക്കറ്റുകളുടെ നിരക്കും കുതിക്കുന്നു. രണ്ട് മാസത്തിനിെട ഇന്ധന വില മൂന്ന് തവണയാണ് ഉയർന്നത്. ഇപ്പോൾ ഒരു കിലോ ലിറ്റർ ഇന്ധനത്തിെൻറ വില 50,020ൽനിന്ന് 53,045 ആയാണ് കൂടിയത്. അതുകൊണ്ടുതന്നെ ആഭ്യന്തര-വിദേശ നിരക്കുകളിലെല്ലാം വലിയ തോതിൽ വർധനയുണ്ടാകുമെന്ന് കമ്പനികൾ പറഞ്ഞു. സീസൺ അല്ലാത്തതിനാൽ പല വിമാനക്കമ്പനികളും കുറഞ്ഞ നിരക്കിൽ വിവിധ പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നതാണ്. ഇനി ഈ പാക്കേജുകളെല്ലാം പിൻവലിക്കും. നേരത്തേ പാക്കേജുകൾ പ്രകാരം ടിക്കറ്റുകൾ ബുക്ക് ചെയ്ത തീയതികളിൽ പുതുതായി ടിക്കെറ്റടുക്കുന്നവർക്ക് നിരക്ക് വൻതോതിൽ ഉയർത്തും. ഇന്ധന വില കൂടുന്നത് വ്യോമയാന മേഖലയെയും പ്രതിസന്ധിയിലാക്കും. ചരക്ക് സേവന നികുതി വ്യോമയാനമേഖലക്ക് വൻ ആഘാതമാണ് ഉണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.