കൊച്ചി: വിവരാവകാശനിയമം സംബന്ധിച്ച് വ്യാപാരികൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കാൻ കേരള മർച്ചൻറ്സ് ചേംബർ ഓഫ് കോമേഴ്സ് സംഘടിപ്പിക്കും. വ്യാഴാഴ്ച വൈകീട്ട് നാലിന് കേരള മർച്ചൻറ്സ് ചേംബർ ഓഫ് കോമേഴ്സ് കോൺഫറൻസ് ഹാളിലാണ് ക്ലാസ്. കൂടുതൽ വിവരങ്ങൾക്ക്: 0484 -2355562. വയോജനദിനം ആചരിച്ചു മരട്: വൈറ്റില മണ്ഡലം കോൺഗ്രസ് ന്യൂനപക്ഷ സെൽ വയോജനദിനം ആചരിച്ചു. വൈറ്റില ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറിെൻറ നേതൃത്വത്തിൽ വയോജനങ്ങളുടെ വീടുകളിൽചെന്ന് ആദരിച്ചു. വൈറ്റില മണ്ഡലം പ്രസിഡൻറ് മുഹമ്മദ് സുധീർ, ബ്ലോക് സെക്രട്ടറിമാരായ കെ.എം. മിഥിലേഷ്, കെ.എ. ഗജേന്ദ്രൻ എന്നിവർ പങ്കെടുത്തു. ഗാന്ധിജിയെ അനുസ്മരിച്ചു മരട്: പൂണിത്തുറ ഗാന്ധിസ്ക്വയറിൽ ഗാന്ധിപ്രതിമക്ക് മുന്നിൽ പൗരാവലി ഗാന്ധിജയന്തി ആഘോഷിച്ചു. സ്വാതന്ത്ര്യസമര സേനാനി തിലകൻ കാവനാൽ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി. തുടർന്ന് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അംഗം എ.ബി. സാബു തുടങ്ങിയവർ പുഷ്പാർച്ചനയും നടത്തി. ---------------------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.