കെ.എസ്.ആര്‍.ടി.സി.എം.ഡിയുടെ ഉറപ്പും ജലരേഖയായി; പായിപ്ര വഴി സർവീസ്​ നിലച്ചിട്ട്​ ഒരു വർഷം

മൂവാറ്റുപുഴ: സർവിസ് പുനരാരംഭിക്കുമെന്ന കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ ഉറപ്പും ജലരേഖയായതോടെ പായിപ്ര മേഖലയിൽ യാത്രദുരിതം തുടരുന്നു. മൂവാറ്റുപുഴയിൽനിന്ന് പായിപ്ര വഴി ആലുവക്ക് സർവിസ് നടത്തിയിരുന്ന രണ്ട് സർവിസുകൾ പുനരാരംഭിക്കുമെന്ന എം.ഡിയുടെ ഉറപ്പാണ് പാലിക്കപ്പെടാത്തത്. പായിപ്ര--ചെറുവട്ടൂര്‍-ഓടക്കാലി വഴിയും പായിപ്ര- മാനാറി--കീഴില്ലം വഴിയും ആലുവക്കുള്ള ബസുകൾ ഓടാതായിട്ട് ഒരു വർഷം കഴിഞ്ഞു. നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായിരുന്ന സർവിസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ ജനറലിനെ രണ്ടുമാസം മുമ്പ് തടഞ്ഞുെവച്ചതിനെ തുടർന്നാണ് എം.ഡി ഇടപെട്ട് ഉടൻ സർവിസുകൾ പുനരാരംഭിക്കുമെന്ന് ഉറപ്പുനൽകിയത്. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ബസുകൾ മാത്രം എത്തിയില്ല. ലാഭകരമല്ലെന്നുപറഞ്ഞാണ് സർവിസുകൾ നിർത്തിയത്. രാവിലെ 5.10ന് മൂവാറ്റുപുഴയില്‍നിന്ന് പുറപ്പെട്ട് പായിപ്ര-ചെറുവട്ടൂര്‍-ഓടക്കാലി വഴി ആലുവക്കുള്ള സർവിസ് നിരവധി പേര്‍ക്ക് പ്രയോജനമായിരുന്നു. രാവിലെ ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് പോയിരുന്നവരുടെ ഏക യാത്രസൗകര്യമാണ് ഇല്ലാതായത്. അതുപോലെ പായിപ്ര--മാനാറി പ്രദേശത്തുള്ള നിരവധി വിദ്യാർഥികള്‍ ഉൾപ്പെടെയുള്ളവര്‍ കീഴില്ലത്തേക്ക് പോയശേഷം, പെരുമ്പാവൂരിലേക്ക് യാത്ര ചെയ്തിരുന്ന മാനാറിവഴിയുള്ള സര്‍വിസും നിര്‍ത്തിയതോടെ കീഴില്ലം സ​െൻറ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്രസൗകര്യം ഇല്ലാതായി. മുന്‍ പായിപ്ര പഞ്ചായത്ത് പ്രസിഡൻറ് എ.എം. ഇബ്രാഹീമി​െൻറ നേതൃത്വത്തില്‍ നിരവധി നാളുകളിലെ പ്രക്ഷോഭത്തി​െൻറ ഫലമായാണ് പായിപ്ര -ഓടക്കാലി വഴി ആദ്യമായി കെ.എസ്.ആര്‍.ടി.സി ആരംഭിച്ചത്. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കുശേഷം മാനാറി വഴിയും ബസ് ഓടിത്തുടങ്ങി. ഒരു വർഷം മുമ്പ് ശബരിമല യാത്രക്ക് കൂടുതല്‍ വണ്ടികള്‍ വിട്ടുകൊടുക്കുന്നതി​െൻറ മറവിലാണ് താല്‍ക്കാലികമായി രണ്ട് സര്‍വിസും നിർത്തിയത്. ശബരിമല സീസൺ കഴിഞ്ഞശേഷവും പായിപ്ര വഴിയുള്ള സർവിസുകൾ മാത്രം പുനരാരംഭിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.