മട്ടാഞ്ചേരി: കൊച്ചിയുടെ കൈയൊപ്പായി വിശേഷിപ്പിക്കുന്ന ഫോര്‍ട്ട്കൊച്ചിയിലെ ചീനവല നവീകരണത്തിനായുള്ള ടെൻഡർ നടപടി പൂര്‍ത്തിയായി. നവീകരണ ജോലികള്‍ ഉടന്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ചീനവല പൈതൃക തനിമയോടെ നിലനിര്‍ത്തി നവീകരിക്കാൻ ടൂറിസം വകുപ്പ് ഒന്നര കോടിയാണ് അനുവദിച്ചത്. കഴിഞ്ഞ സര്‍ക്കാറിെൻറ കാലത്തും ചീനവല നവീകരണത്തിന് ശ്രമം നടത്തിയിരുെന്നങ്കിലും ആവശ്യമായ തേക്കിന്‍ തടികള്‍ ലഭിക്കാത്തതിനാല്‍ പദ്ധതി നടന്നില്ല. കൗമാര ലോകകപ്പിന് മുമ്പ് ചീനവലകൾ നവീകരിക്കാൻ കെ.ജെ. മാക്സി എം.എൽ.എ മുൻകൈയെടുത്ത് യോഗം വിളിച്ചിരുന്നു. വനം വകുപ്പിൽനിന്ന് തടി ലഭ്യമാക്കാൻ നടപടി സ്വീകരിച്ചെങ്കിലും പത്ത് മീറ്റർ നീളമുള്ള തടി ഇല്ലാത്തതിനാൽ ശ്രമം ഉപേക്ഷിച്ചാണ് ടെൻഡർ വിളിച്ചത്. കിറ്റ്കോയാണ് പദ്ധതി നടത്തിപ്പിന് നേതൃത്വം നല്‍കുന്നത്. ഒരു ചീനവല നവീകരിക്കാൻ പതിനഞ്ച് ലക്ഷമാണ് അനുവദിച്ചത്. ഫോര്‍ട്ട്കൊച്ചിയില്‍ പതിനൊന്ന് ചീനവലകളാണുള്ളത്. ഇതില്‍ പത്തെണ്ണം നവീകരിക്കാനാണ് പദ്ധതി. ലോകകപ്പിന് മുന്നോടിയായി നഗരസഭ ഫോര്‍ട്ട്കൊച്ചി മേഖല ഓഫിസിന് മുന്നിലെ ചീനവലകള്‍ നവീകരിക്കാനാണ് ആദ്യം തീരുമാനിച്ചത്. നവീകരണം സമയത്തിന് ആരംഭിക്കേണ്ടതുണ്ട്. ടെൻഡർ നല്‍കിയതിനാല്‍ ഇനി കരാറുകാരന്‍ വേണം ആവശ്യമായ തടികള്‍ എത്തിക്കാന്‍. ഫോര്‍ട്ട്കൊച്ചിയിലെ ചീനവലകളില്‍ തടികള്‍ക്ക് പകരം ഇരുമ്പ് പൈപ്പുകളാണ് ഉപയോഗിക്കുന്നത്. ഇത് ഒഴിവാക്കുന്നതിനാണ് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലെ ചീനവലകള്‍ പൈതൃക തനിമ നിലനിര്‍ത്തി നവീകരിക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.