െകാച്ചി: ഫാഷിസ്റ്റ് വാഴ്ചക്കും കോര്‍പറേറ്റ് ഭരണത്തിനുമെതിരെ, ജനാധിപത്യ ഇന്ത്യയെ രക്ഷിക്കാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരത്തെരുവ് സംഘടിപ്പിക്കും. ബോട്ട് ജെട്ടി ജങ്ഷനില്‍ തിങ്കളാഴ്ച രാവിലെ 10.30ന് സി.പി.ഐ നേതാവ് കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് ഫാഷിസ്റ്റ് വിരുദ്ധ സംഗമം സി.പി.ഐ ദേശീയ സെക്രേട്ടറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കേരള മഹിളസംഘം സംസ്ഥാന പ്രസിഡൻറ് കമല സദാനന്ദന്‍, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍, കെ.എം. ദിനകരന്‍, കെ.എന്‍. സുഗതന്‍, ടി.സി. സന്‍ജിത്ത്, എം.ടി. നിക്‌സണ്‍ എന്നിവർ സംസാരിക്കും. വൈകുന്നേരം നാലിന് സമാപന സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യും. വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ തെരുവുനാടകങ്ങളും കലാപരിപാടികളും അരങ്ങേറുമെന്ന് എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ് മനോജ് കൃഷ്ണന്‍, സെക്രട്ടറി എന്‍. അരുണ്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.