കൊച്ചി: മീസിൽസ് റുബെല്ല പ്രതിരോധദൗത്യം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കടന്നപ്പിള്ളി രാമചന്ദ്രൻ, മാത്യു ടി. തോമസ്, തോമസ് ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.വി. തോമസ് എം.പി, ഹൈബി ഈഡൻ എം.എൽ.എ, മേയർ സൗമിനി ജയിൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ, കലക്ടർ കെ. മുഹമ്മദ് വൈ സഫീറുല്ല, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. കുട്ടികളിൽ രോഗത്തിനും മരണത്തിനും വരെ കാരണമാകുന്ന മീസിൽസ് (അഞ്ചാംപനി) നിർമാർജനം ചെയ്യാനും വിവിധ വൈകല്യങ്ങൾക്കും ഗുരുതരരോഗങ്ങൾക്കും ഇടയാക്കുന്ന റുബെല്ല രോഗം നിയന്ത്രിക്കുന്നതിനുമാണ് മീസിൽസ് റുബെല്ല പ്രതിരോധ ദൗത്യം. രണ്ട് രോഗങ്ങൾക്കെതിരെ ഒറ്റ ഡോസ് വാക്സിൻ കുത്തിവെപ്പ് നൽകി 2020 ഓടെ ഇവ ഇല്ലാതാക്കുകയാണ് പ്രചാരണത്തിെൻറ ലക്ഷ്യം. ഒക്ടോബർ മൂന്ന് മുതൽ നവംബർ മൂന്ന് വരെയാണ് പ്രചാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.