െറയിൽവേ അടിപ്പാതകൾ പ്രദേശവാസികൾക്കും യാത്രക്കാർക്കും സൗകര്യപ്രദമായി നിർമിക്കും -കൊടിക്കുന്നിൽ സുരേഷ് എം.പി ചെങ്ങന്നൂർ: ചെറിയനാട് െറയിൽവേ സ്റ്റേഷെൻറ ഇരുഭാഗത്തുമായി നിർമിക്കുന്ന അടിപ്പാതകൾ പ്രദേശവാസികൾക്കും യാത്രക്കാർക്കും സൗകര്യപ്രദമായി നിർമിക്കാൻ ചെറിയനാട് െറയിൽവേ സ്റ്റേഷനിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. അടിപ്പാത നിർമാണത്തിൽ ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കാനാണ് യോഗം ചേർന്നത്. കൊടിക്കുന്നിൽ സുരേഷ് എം.പി അധ്യക്ഷത വഹിച്ചു. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തും. ഇവിടങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കും. അടിപ്പാതയുടെ ഒരുവശത്ത് നടപ്പാത നിർമിക്കും. അടിപ്പാതകളുടെ ഇരുവശത്തുമായി സംരക്ഷണഭിത്തി കെട്ടാനും യോഗത്തിൽ തീരുമാനമായി. പാത ഇരട്ടിപ്പിക്കൽ വേളയിൽ തകരാറിലായ കുടിവെള്ള പദ്ധതി പൈപ്പുകൾ നന്നാക്കാനുള്ള തുക വാട്ടർ അതോറിറ്റിക്ക് നൽകുമെന്ന് െറയിൽവേ അറിയിച്ചു. വാട്ടർ അതോറിറ്റി എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചാൽ ഉടൻ തുക കൈമാറും. മേൽപാലത്തിെൻറ അടിയിലൂടെ അറയ്ക്കൽ കോളനിയിലേക്കുള്ള െറയിൽവേ റോഡ് പഞ്ചായത്തിന് വിട്ടുനൽകാൻ െറയിൽവേ ബോർഡിന് ശിപാർശ നൽകി. അനുമതി കിട്ടിയാലുടൻ നിർമാണം ആരംഭിക്കും. ചെറിയനാട് െറയിൽവേ സ്റ്റേഷനിൽ 24 കോച്ചുള്ള െട്രയിനുകൾ നിർത്തുന്നതിന് പ്ലാറ്റ്ഫോമിെൻറ നീളം കൂട്ടാനുള്ള നടപടി ആരംഭിച്ചു. െറയിൽവേ സ്റ്റേഷനിൽ നിർമാണം പൂർത്തിയാക്കിയ നടപ്പാലത്തിെൻറ ഉദ്ഘാടനം ഉടൻ നടത്തും. െറയിൽവേ സ്റ്റേഷൻ കെട്ടിടത്തിെൻറ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കും. സ്റ്റേഷന് മുന്നിലെ കുറ്റിക്കാടുകൾ വെട്ടിമാറ്റി പാർക്കിങ് സൗകര്യം വർധിപ്പിക്കും. ടോയ്ലറ്റുകൾ അറ്റകുറ്റപ്പണി നടത്തും. കമ്പ്യൂട്ടർ റിസർവേഷൻ സംവിധാനം ഏർപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എം.പി അറിയിച്ചു. അടിപ്പാതകളുടെയും മേൽപാതകളുടെയും നിർമാണച്ചുമതലയുള്ള തിരുവനന്തപുരം ഡിവിഷനൽ എൻജിനീയർ ശ്രീകുമാർ, അഡി. ഡിവിഷനൽ എൻജിനീയർ സുരേന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാധമ്മ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജി. വിവേക്, അംഗം ഒ.ടി. ജയമോഹൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ജോർജ് തോമസ്, പ്രസിഡൻറ് രാജഗോപാലൻ നായർ, ദിലീപ് ചെറിയനാട്, സിബീസ് സജി, എം. ശ്രീകുമാർ, ഉമ്മൻ എബ്രഹാം ഉരുളിപുറത്ത്, പ്രമോദ്, മിഥുൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.