താരങ്ങളില്ലാത്ത സിനിമ വിജയിക്കില്ലെന്ന മുൻവിധി​ പ്രശ്​നം

കൊച്ചി: താരങ്ങളില്ലാത്ത സിനിമ വിജയിക്കില്ലെന്ന മുൻവിധി കാരണം നല്ല കഥയാണെങ്കിലും തിയറ്ററും പ്രൊഡ്യൂസറെയും വിതരണക്കാരെയും കിട്ടാൻ ബുദ്ധിമുട്ടാണെന്നും ഇതാണ് താൻ േനരിട്ട പ്രധാന പ്രശ്നമെന്നും ചലച്ചിത്ര സംവിധായകൻ സുനിൽ ഇബ്രാഹിം. വെള്ളിയാഴ്ച റിലീസ് ചെയ്ത 'വൈ' എന്ന ത​െൻറ പുതിയ ചിത്രത്തി​െൻറ വിശേഷങ്ങൾ പങ്കുവെക്കാൻ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല കഥയും കഥാപാത്രങ്ങളും ഉണ്ടെങ്കിൽ ജനം സിനിമ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ സഹനിർമാതാവായ റഹീം, ധീരജ് രവി, ജിൻസ് ഭാസ്കർ, ദിൽജിത്ത് റോയ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.