പഞ്ചായത്തിന് മുന്നിൽ ജനക്ഷേമ ധർണ

നെട്ടൂർ: അധികൃതരുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് എൻ.ഡി.എയുടെ നേതൃത്വത്തിൽ കുമ്പളം പഞ്ചായത്ത് ഓഫിസിന് മുന്നിൽ ജനക്ഷേമ ധർണ നടത്തി. ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലം ജനറൽ സെക്രട്ടറി കെ.എസ്. സുബീഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കുമ്പളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സി.പി. പ്രമോദ് അധ്യക്ഷത വഹിച്ചു. ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി പി.ബി. സുജിത് മുഖ്യപ്രഭാഷണം നടത്തി. കുമ്പളം--നെട്ടൂർ പാലം പണി മുടങ്ങിയ സംഭവം, തേവര- -കുമ്പളം ഫെറി ബോട്ട് സർവിസ് കാര്യക്ഷമമായി നടത്താത്തത്, റോഡുകൾ പൊട്ടിപ്പൊളിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താത്തത്, കുമ്പളം ശ്മശാനത്തിനോടുള്ള അവഗണന എന്നീ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. എം.ആർ. സത്യൻ, കെന്നഡി കരിമ്പിൻ കാലയിൽ, വിദ്യ സുധീഷ്, എം.ഡി. ധനേഷ്, ഇ.എൻ. വേണുഗോപാൽ, പ്രസന്നൻ കോവിൽ, ദാസൻ പള്ളിപ്പാട്ട്, കെ.കെ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.