മൂവാറ്റുപുഴ: വാഹനങ്ങളുടെ വ്യാജ സ്പെയര്‍ പാര്‍ട്സുകള്‍ വിൽപന നടത്തിയ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. മൂവാറ്റുപുഴയിലെ നാല് സ്പെയര്‍ പാര്‍ട്സ് കടകളില്‍ പരിശോധനയും നടത്തി. വ്യാജ സ്പെയര്‍ പാർട്സുകളും പിടിച്ചെടുത്തു. ടി.വി.എസ് കമ്പനിയുടെ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. വെള്ളൂര്‍ക്കുന്നം സിഗ്്നല്‍ ജങ്ഷന് സമീപമുള്ള ഫ്രണ്ട്സ് ആട്ടോ സ്പെയർ പാർട്സ് കടയുടെ ഉടമകളായ ബേബി, മാത്യു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ടി.വി.എസ് എന്ന് അച്ചടിച്ച കവറുകളില്‍ ഡ്യൂപ്ലിക്കേറ്റ് സ്പെയര്‍ പാര്‍ട്സുകളാണ് വില്പന നടത്തിയിരുന്നത്. യഥാർഥ വിലയേക്കള്‍ ഇരട്ടി വിലക്കാണ് ഇവ വിറ്റിരുന്നത്. ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ ചെറിയ തുക കുറവ് ചെയ്തുകൊടുക്കുന്നത് പതിവായിരുന്നു. കമ്പനിയുടെ ലേബലില്‍ ഡ്യൂപ്ലിക്കേറ്റ് പാര്‍ട്സ് വില്ക്കുന്നതുമൂലം ഷോറൂമുകളില്‍ ഒറിജിനല്‍ പാർട്സുകളുടെ വില്പന കുറഞ്ഞിരുന്നു. ഇതേത്തുടർന്ന് കമ്പനിയുടെ ഓപ്പറേഷന് വിങ് മാനേജര്‍ സുധീഷ്കുമാറിെൻറ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജ പാർട്സുകള്‍ വില്‍ക്കുന്നതായി കണ്ടെത്തിയത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.